Image

ഫോമാ ഗ്രാമത്തിനു ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കി വെസ്‌റ്റേണ്‍ റീജിയണ്‍

ബിന്ദു ടിജി Published on 13 May, 2019
 ഫോമാ ഗ്രാമത്തിനു ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കി  വെസ്‌റ്റേണ്‍ റീജിയണ്‍
ഇക്കഴിഞ്ഞ വര്‍ഷം പ്രളയക്കെടുതിയില്‍  കഷ്ടത അനുഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ച 'റീ ബില്‍ഡ് ' കേരള പദ്ധതി യുടെ ഭാഗമായുള്ള ഫോമാ വില്ലേജിലേക്കു ഏറ്റവും കൂടുതല്‍ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്  ഫോമാ വെസ്‌റ്റേണ്‍ റീജിയനാണ്  വെസ്‌റ്റേണ്‍ റീജിയണ്‍ വൈസ് പ്രസിഡണ്ട് ജോസഫ് ഔസോ യുടെയും  വെസ്‌റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ കെ ജോണ്‍ (റോഷന്‍ ) ന്റെയും  നിരന്തര പരിശ്രമ ത്തിലൂടെയും  വെസ്‌റ്റേണ്‍ റീജിയണിലുള്ള മലയാളി അസോസിയേഷനുകളുടെയും സേവനസന്നദ്ധരും മനുഷ്യ സ്‌നേഹികളുമായ മലയാളികളുടെയും ആത്മാര്‍ത്ഥ സഹകരണ ത്തിലൂടെയും  പതിമൂന്നു വീടുകള്‍ നിര്‍മ്മിച്ച് അര്‍ഹരായവര്‍ക്ക് നല്‍കാന്‍  ഫോമാ  വെസ്‌റ്റേണ്‍ റീജിയണ്  സാധിച്ചു.  പതിനൊന്നു മലയാളി സംഘടന കള്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെസ്‌റ്റേണ്‍ റീജിയണ്‍  കഠിനാധ്വാനികളായ സംഘാടകരുടെ അശ്രാന്ത  പരിശ്രമ ത്തിലൂടെ ഫോമായിലെ ഏറ്റവും ശക്തമായ റീജിയണുകളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞു . 

ഫോമാ വൈസ് പ്രസിഡ ണ്ട് വിന്‍സെന്റ് ബോസ് മാത്യു , ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  വെസ്‌റ്റേണ്‍ റീജിയണ്‍ വൈസ് പ്രസിഡ ണ്ട് ജോസഫ് ഔസോ  വെസ്‌റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ കെ ജോണ്‍ ഇവര്‍ക്കൊപ്പം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഡോക്ടര്‍ സിന്ധു പൊന്നാരത്ത്, സിജില്‍ പാലക്കലോടി, ജോസ് വടകര , പി ആര്‍ ഒ  ബിജു തോമസ് പന്തളം , ബൈ ലോ കമ്മിറ്റി ചെയര്‍മാന്‍ സാം ഈശോ ഉമ്മന്‍ ,ആഞ്ചല ഗ്രോഫി യൂത്ത് കോഓര്‍ഡിനേറ്റര്‍  എന്നിവരും ചേര്‍ന്നതാണ് ഫോമാ വെസ്‌റ്റേണ്‍ റീജിയണ്‍ ഭാരവാഹികള്‍.  അനിയന്‍ ജോര്‍ജ്ജാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റെ ഫണ്ട് റൈസിങ്ങ് ചെയര്‍മാന്‍. ജോസഫ് ഔസോ യാണ് ഫണ്ട് റൈസിങ്ങ് കോര്‍ഡിനേറ്റര്‍ .വെസ്‌റ്റേണ്‍ റീജിയണ്‍  വൈസ് പ്രസിഡണ്ട്, ഫോമാ വില്ലേജ് പ്രൊജക്റ്റ്    ഫണ്ട്  റൈസിങ്ങ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ജോസഫ് ഔസോ വെസ്‌റ്റേണ്‍ റീജിയനെ അടുത്ത പടിയിലേക്ക് ഉയര്‍ത്തി

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ഫോമാ  വില്ലേജ് പ്രൊജക്റ്റ് നു വേണ്ടി ആറ് വീടുകള്‍ ആണ് നല്‍കിയത് . ഏകദേശം മുപ്പത്തി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ്  നോര്‍ത്തേണ്‍ കാലിഫോര്‍ണിയ  സാന്‍ഫ്രാന്‍സിസ്‌കോ യില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയാണ് മങ്ക . ഇന്ന് വെസ്‌റ്റേണ്‍ റീജിയണിലെ ഏറ്റവും ശക്തമായ മലയാളി സംഘടനകളിലൊന്നായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു . സജന്‍ മൂലപ്ലാക്കലാണ്  മങ്കയുടെ ഇപ്പോഴത്തെ പ്രസിഡണ്ട്. ഇന്നത്തെ ഫോമാ വൈസ് പ്രസിഡന്റ് ആയ വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ഫോമായില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കളത്തില്‍ പാപ്പച്ചന്‍ , റെനി പൗലോസ്,  ടോജോ തോമസ് എന്നിവര്‍ മങ്ക യുടെ പൂര്‍വ്വ കാല സാരഥികള്‍ ആയിരുന്നു.  പ്രസിഡ ണ്ട് സജന്‍ മൂലപ്ലാക്കലും സെക്രട്ടറി സുനില്‍ വര്‍ഗീസും  മങ്ക കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്  മങ്ക യുടെ ചാരിറ്റി ഫണ്ട് സമാഹരണത്തിനു നേതൃത്വം കൊടുത്തു  

സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യിലെ കായിക പ്രേമികളുടെ പ്രിയ സങ്കേതമായ ബേ മലയാളി സ്‌പോര്‍ട് സ്  ആന്‍ഡ് ആര്‍ട്ട് സ് ക്ലബ് ഫോമാ വില്ലേജ്  പ്രൊജക്റ്റ് നു വേണ്ടി ഒരു വീട് സംഭാവന ചെയ്തു . ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കായിക  പ്രേമികളായ മലയാളി കള്‍ സാജു ജോസഫ്  ന്റെ നേതൃത്വത്തില്‍ ഒത്തുകൂടി ആരംഭിച്ച സംഘടന യാണ് ബേ മലയാളി. ലെബോണ്‍ മാത്യു ആണ് ഇന്ന് ക്ലബ് പ്രസിഡന്റ്.  ലബോണ്‍  മാത്യുവും ബേ മലയാളി യുടെ കമ്മിറ്റി അംഗങ്ങളും  ചേര്‍ന്നാണ്  ബേ മലയാളി യുടെ വിവിധ ഫണ്ട് സമാഹരണ സംരംഭങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. 

ഫോമാ വെസ്‌റ്റേണ്‍ റീജിയണ്‍ വൈസ് പ്രസിഡ ണ്ട് ജോസഫ് ഔസോ യുടെ സഹധര്‍മ്മിണി സുജ ഔസോ യാണ് അടുത്ത രണ്ട് വീടുകള്‍ക്ക് പണം സമാഹരിക്കുവാന്‍ മുന്‍കൈ എടുത്തത് . സുജയുടെ സഹോദരന്‍ ഡോക്ടര്‍ ജോണ്‍ കൈലാത്ത്  ഒരു വീട്  നല്‍കിയിരിക്കുന്നു . മാതാപിതാക്കളായ ഡോക്ടര്‍ മാത്യു ആന്‍ഡ്  കുഞ്ഞമ്മ സക്കറിയയുടെ പേരില്‍  ഈ വീട് നല്‍കി. സുജയുടെ സഹോദരി രശ്മി ഷേ യും മാര്‍ട്ടിന്‍ ഷേ യും ചേര്‍ന്ന് നല്‍കുന്ന മറ്റൊരു വീട്  രശ്മി യുടെ മാതാപിതാക്കളായ ടി ജെ കോശി ആന്‍ഡ് ഓമന കോശി യുടെ പേരിലാണ് ഈ വീട്  നല്‍കിയത്.

കേരള അസോസിയേഷന്‍ ഓഫ് സിയാറ്റല്‍ ആണ് മറ്റൊരു സ്‌പോണ്‍സര്‍ . ഒരു വീടാണ് ഈ അസോസിയേഷന്‍ ഫോമാ വില്ലേജ് പ്രൊജക്റ്റ് നു നല്‍കിയത്. സിയാറ്റല്‍ മലയാളി അസോസിയേഷന്‍ പ്രസിഡ ണ്ട് പി എം മാത്യു , വെസ്‌റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ പോള്‍ കെ ജോണ്‍ എന്നിവരാണ് ഫണ്ട് സമാഹരിക്കാന്‍ നേതൃത്വം നല്‍കിയത് . 

ഫോമയുടെ മുന്‍ പ്രസിഡണ്ടും  സിയാറ്റല്‍ എയ്‌റോ കോണ്‍ട്രോള്‍സ് സി ഇ ഒ യുമായ ജോണ്‍ ടൈറ്റസ് ഒരു വീട് ഈ പ്രോജെക്ടിനായി സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട് . ഫോമായുടെ ഏതൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനും കരുത്തായി അദ്ദേഹം ഫോമയ്‌ക്കൊപ്പമുണ്ട് 

ഈ വരുന്ന ജൂണ്‍ രണ്ടിന് തിരുവല്ലയില്‍  നടക്കാനിരിക്കുന്ന ഫോമാ കേരള കണ്‍വെന്‍ഷനില്‍ വെച്ച്  ഈ വീടുകളുടെ താക്കോല്‍ ദാന  ചടങ്ങും നടക്കുന്നതായിരിക്കും . 

ഈ പ്രോജക്ടിലേക്കു ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കി സഹകരിക്കാന്‍ കഴിഞ്ഞതില്‍ വെസ്‌റ്റേണ്‍ റീജിയണ്‍ കമ്മിറ്റി അംഗങ്ങള്‍ ഏറെ സംതൃപ്തരാണ് . സേവനമനസ്‌കരായ അംഗങ്ങളുടെ നിസ്വാര്‍ത്ഥ പ്രയത്‌നം ആണ് ഈ വിജയത്തിന് പുറകില്‍ എന്ന്  ആര്‍ വി പി ജോസഫ് ഔസോ യും ചെയര്‍മാന്‍  പോള്‍ കെ ജോണ്‍ ഉം കരുതുന്നു. തങ്ങളുടെ നിരന്തര പരിശ്രമവും അര്‍പ്പിക്കപ്പെട്ട സമയവും ഫലമണിഞ്ഞ സന്തോഷത്തിലാണ് ഇരുവരും . കമ്മിറ്റി അംഗങ്ങള്‍ പലരും ചടങ്ങില്‍ പങ്കെടുക്കുവാന്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്.

 ഫോമാ ഗ്രാമത്തിനു ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കി  വെസ്‌റ്റേണ്‍ റീജിയണ്‍  ഫോമാ ഗ്രാമത്തിനു ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കി  വെസ്‌റ്റേണ്‍ റീജിയണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക