അം അ: ഉമ്മ (പി ഡി ജോര്‍ജ് നടവയല്‍)
SAHITHYAM
11-May-2019
SAHITHYAM
11-May-2019

ള്ളേ എന്നാം ആദ്യമന്ത്രം
ഉള്ളു കുളിര്‍ക്കു മകത്തളങ്ങള്‍-
ക്കുള്‍പ്പുളകം ചിറ്റോളമാക്കി
ചോരക്കുഞ്ഞായ് മൊഴിഞ്ഞോര്‍ നാം.
ഇതെന്റെ ശരീരമാണിതെന്റെ
രക്തമാണിതെന്റെ നീ തന്നെ-
യെന്ന്, ഈറ്റു നോവിന്‍ മരക്കുരിശില്‍-
ജീവന്‍ പിളര്‍ത്തി, നമ്മെ-
യനന്തമാം ഭൂതകാലത്തില്‍ നിന്നാ-
വഹിച്ചാനയിച്ചതി ദുരൂഹമാം
കല്ലറക്കല്ലുകല്‍ താനേ മാറ്റി
ഉയിരിലേക്കുയിര്‍പ്പിച്ചോള
-വളല്ലോ അമ്മ!!
കനകം വിളയുന്ന വയല്‍പ്പാടം പോലെ,
കാലം തെറ്റാതെ പൂക്കും കണിക്കൊന്ന പോലെ,
തുമ്പപ്പൂ പോലെ, തുളസ്സിക്കതിര്‍ പോലെ,
വസന്തകാല തരുലതപോലെ
അമ്മ!!
മണല്‍ക്കാട്ടിലും വറ്റാത്തുറവപോലെ,
കടല്‍ത്തിരപോലെ,
കനല്‍ ജ്വാല പോലെ,
ഹൃദയ ഘടികാരം പോലെ,
മെഴുതിരി പോലെ,
ദീപ നാളം പോലെ,
കാറ്റായ്, മഴയായ്,
കടലായ്, വിളയായ്,
വിളയുന്നെന്നുമമ്മ;
മേരിയവള്‍, സീതയവള്‍,
യശോദയവള്‍, ഗാന്ധാരിയവള്‍,
കുന്തിയുമവള്‍, ദ്രൗപതിയുമവള്‍,
ഇന്ദിരയും, കല്ക്കട്ടയിലെ തെരേസയുമവള്‍,
ബനീഞ്ഞയുമവള്‍
എന്നമ്മയുമവള്‍ തന്നേ... ,
അം അ: ഉമ്മ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments