Image

ലണ്ടന്‍ കണ്‍വന്‍ഷന്‌ ഭക്തിസാന്ദ്രമായ തുടക്കം

Published on 24 April, 2012
ലണ്ടന്‍ കണ്‍വന്‍ഷന്‌ ഭക്തിസാന്ദ്രമായ തുടക്കം
ലണ്‌ടന്‍: ഹല്ലേലുയ്യാ സ്‌തുതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ജനസഹസ്രത്തെ സാക്ഷിയാക്കി ലണ്‌ടന്‍ കണ്‍വന്‍ഷന്‌ റോംഫോര്‍ഡിലെ കോര്‍പസ്‌ ക്രിസ്റ്റി ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ തുടക്കം.

റവ. ഫാ. സോജി ഓലിക്കലും ഡോ. അപ്പു സിറിയക്കും ദൈവവചനം പങ്കുവച്ചു. റവ. ഫാ. ഇന്നസന്റ്‌ പുത്തന്‍തറയില്‍ വി.സി വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികന്‍ ആയിരുന്നു.

കുട്ടികളുടെ ശുശ്രൂഷകള്‍ റോംഫോര്‍ഡിലെ തന്നെ ഗുഡ്‌ ഷെപ്പേര്‍ഡു ദേവാലയത്തിലായിരുന്നു. ഐനീഷ്‌ ജോണിന്റെ നേതൃത്വത്തില്‍ ഒരുസംഘം അധ്യാപകര്‍ കുട്ടികള്‍ക്ക്‌ വചനം വിശദീകരിച്ചു.

റവ. ഫാ. സാജു എസ്‌വിഡി, റവ. ഫാ. ഡാനിയേല്‍ കുളങ്ങര, റവ. ഫാ. അല്‍ഫോന്‍സ്‌ ലുഷിയസ്‌ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകരിച്ചു. ശനിയാഴ്‌ച രാവിലെ എട്ടിനുതന്നെ പ്രധാന വേദിയായ കോര്‍പസ്‌ ക്രിസ്റ്റി പള്ളിയുടെ അങ്കണം നിറഞ്ഞു കവിഞ്ഞു.

പിന്നീട്‌ വന്നവര്‍ക്കായി തൊട്ടടുത്തുള്ള പാരിഷ്‌ ഹാളില്‍ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവി ക്രമീകരിച്ചിരുന്നു. കാല്‍വരിയിലെ കുരിശ്‌ രക്ഷയുടെ പ്രതീകമാണ്‌; പറുദീസായിലേക്കുള്ള പാതയും അതുതന്നെ റവ. ഫാ. സോജി ഓലിക്കല്‍ വചനം വ്യാഖ്യാനിച്ചു കൊണ്‌ട്‌ പറഞ്ഞു. കാല്‍വരി കുരിശില്‍ നിന്ന്‌ ഇടതു വശത്തെ കള്ളനിലേക്കും വലതുവശത്തെ കള്ളനിലേക്കും ഒരേ ദൂരമായിരുന്നു. അവരില്‍ ഒരാള്‍ രക്ഷയിലേയ്‌ക്കും മറ്റൊരാള്‍ നിത്യശിക്ഷയിലേയ്‌ക്കും പ്രവേശിച്ചു. ഒരാള്‍

അനുതപിച്ചു മടങ്ങിവരുന്ന പാപിയുടെ പ്രതീകവും മറ്റൊരാള്‍ അനുതാപത്തിന്‌ അന്ത്യനിമിഷത്തിലും ഒരുങ്ങാത്തവന്റെ പ്രതീകവുമായി മാറി. എല്ലാ മനുഷ്യര്‍ക്കും രക്ഷയിലേയ്‌ക്കുള്ളത്‌ തുല്യദൂരമാണ്‌.

അനുതപിച്ചു മടങ്ങിവന്നാല്‍ കരംവിരിച്ചു സ്വീകരിക്കാന്‍ സന്നദ്ധനാണ്‌ കര്‍ത്താവ്‌. റവ. ഫാ. സോജി ഓലിക്കല്‍ പറഞ്ഞു. അവസാന നിമിഷവും രക്ഷ സാധ്യമാണെന്ന സന്ദേശമാണ്‌ നല്ലകള്ളന്റെ അനുഭവപാഠം എന്ന്‌ ഡോ. അപ്പു സിറിയക്ക്‌ വിശദീകരിച്ചു.

സ്വയം നീതീകരിക്കുന്നവര്‍ക്ക്‌ രക്ഷ അസാധ്യമാണ്‌. പശ്ച്‌ചാത്തപിക്കുന്നവര്‍ക്ക്‌ അത്‌ സമീപസ്‌തവും. ഡോ. അപ്പു സിറിയക്ക്‌ പറഞ്ഞു.കണ്‍വന്‍ഷന്റെ വിജയത്തിനായി ഉപവസിച്ചവര്‍ക്കും അഖണ്‌ട ജപമാല അര്‍പ്പിച്ചവര്‍ക്കും ലണ്‌ടന്‍ കണ്‍വന്‍ഷന്റെ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ സണ്ണി ജോസഫ്‌ വെട്ടികാട്‌ നന്ദി പറഞ്ഞു. ജൂണ്‍ പതിനാറിനാണ്‌ അടുത്ത ലണ്‌ടന്‍ കണ്‍വന്‍ഷന്‍. കൂടുതല്‍ ചിത്രങ്ങള്‍ക്ക്‌ ലണ്‌ടന്‍ കണ്‍വന്‍ഷന്‍ ഫേസ്‌ബുക്ക്‌ പേജ്‌ കാണുക.
ലണ്ടന്‍ കണ്‍വന്‍ഷന്‌ ഭക്തിസാന്ദ്രമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക