Image

ഫോമാ വില്ലേജില്‍ വീട് നല്കി ജോയി-അമ്മിണി കുര്യന്‍ ദമ്പതികള്‍(സജി കരിമ്പന്നൂര്‍)

സജി കരിമ്പന്നൂര്‍ Published on 29 April, 2019
ഫോമാ വില്ലേജില്‍ വീട് നല്കി ജോയി-അമ്മിണി കുര്യന്‍ ദമ്പതികള്‍(സജി കരിമ്പന്നൂര്‍)
ടാമ്പ; ഫോമയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉയരുന്ന ഫോമാ വില്ലേജില്‍ജോയി- അമ്മിണി കുര്യന്‍ ദമ്പതികള്‍ ഒരു വീട് സ്‌പൊണ്‍സര്‍ ചെയ്തു.

ഫോമാ വിമന്‍സ് ഫോറം ഏപ്രില്‍ മാസം താമ്പായില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ വച്ച് 8,000 ഡോളറിന്റെ ചെക്ക്ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിനു കൈമാറി. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രേഖ നായര്‍, റീജിയണല്‍ വൈസ് പ്രസിഡണ്ട് ബിജു തോണിക്കടവില്‍,എം എ സി എഫ് പ്രസിഡണ്ട് സുനില്‍ വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ഉണ്ണികൃഷ്ണന്‍, മുന്‍ പ്രസിഡണ്ട് സജി കരിമ്പന്നൂര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, അനുഉല്ലാസ് മറ്റ് ഫോമാ നേതാക്കളായ ജെയിംസ് ഇല്ലിക്കല്‍,ജഗതി നായര്‍, ബിനു മാമ്പിള്ളി, റജി ചെറിയാന്‍, മീര പുതിയേടത്ത് തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡായില്‍ കഴിഞ്ഞവര്‍ഷംജോയി കുര്യന്‍ ട്രഷറര്‍ ആയിരുന്നു.

1975 അമേരിക്കയിലേക്ക് കുടിയേറിയ ജോയി കുര്യന്‍ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. നേഴ്‌സ് ആയി വിരമിച്ച ഭാര്യ അമ്മിണിയോടൊപ്പം തമ്പായില്‍ താമസം. സജയ് കുര്യന്‍, സുനില്‍ കുര്യന്‍, സ്റ്റീവ് കുര്യന്‍ എന്നിവര്‍ മക്കളും 12 കൊച്ചു മക്കളും ഉണ്ട്. 
ഫോമാ വില്ലേജില്‍ വീട് നല്കി ജോയി-അമ്മിണി കുര്യന്‍ ദമ്പതികള്‍(സജി കരിമ്പന്നൂര്‍)ഫോമാ വില്ലേജില്‍ വീട് നല്കി ജോയി-അമ്മിണി കുര്യന്‍ ദമ്പതികള്‍(സജി കരിമ്പന്നൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക