Image

തിരക്കുള്ള നഗരത്തില്‍ സൈക്കിളില്‍ കറങ്ങുന്ന ബോളിവുഡ് താരത്തെ കണ്ട് ഞെട്ടി ആരാധകര്‍

Published on 26 April, 2019
തിരക്കുള്ള നഗരത്തില്‍ സൈക്കിളില്‍ കറങ്ങുന്ന ബോളിവുഡ് താരത്തെ കണ്ട് ഞെട്ടി ആരാധകര്‍


മുംബൈ: തിരക്കുള്ള നഗരത്തിലൂടെ സൈക്കളില്‍ കറങ്ങുന്ന ബോളിവുഡ് സൂപ്പര്‍താരത്തെ കണ്ട് ഞെട്ടി ആരാധകര്‍. സല്‍മാന്‍ ഖാനാണ് കൂളിങ് ഗ്ലാസും വെച്ച് സൈക്കിളില്‍ കൂളായി നടക്കുന്നതെന്ന് മനസിലായപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. ആര്‍പ്പുവിളിച്ചും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയും സല്‍മാന്‍ ഖാന്റെ സൈക്കിള്‍ സവാരി ആരാധകര്‍ ആഘോഷമാക്കി. താരത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കറുത്ത ഷോര്‍ട്‌സും ജാക്കറ്റും ഡെനിം തൊപ്പിയും ധരിച്ചായിരുന്നു താരത്തിന്റെ സൈക്കിള്‍ യാത്ര. ബാന്ദ്ര മുതല്‍ ജുഹു വരെയാണ് സല്‍മാന്‍ സൈക്കിള്‍ ചവിട്ടിയത്. അകമ്പടിയായി താരത്തിന്റെ സെക്യൂരിറ്റി സ്റ്റാഫും ഉണ്ടായിരുന്നെങ്കിലും ബൈക്കിലാണ് ഇവര്‍ പിന്തുടര്‍ന്നത്.

സല്‍മാന്‍ ഖാന്‍ ഇത് ആദ്യമായിട്ടല്ല നഗരത്തുലൂടെ സൈക്കളില്‍ കറങ്ങുന്നത. ഇതിന് മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സഹോദരന്‍ അര്‍ബാസ് ഖാനൊപ്പം ദബാങ്3യുടെ സെറ്റിലേക്ക് സൈക്കിളിലാണ് പോയത്. രണ്ടു വര്‍ഷം മുന്‍പ് സല്‍മാന്റെ ഔദ്യോഗിക ബ്രാന്‍ഡായ ബീയിങ് ഹ്യൂമന്‍ സ്‌പെഷ്യല്‍ സൈക്കിളുകള്‍ പുറത്തിറങ്ങിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക