കവി എന്നെന്‍... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
SAHITHYAM
24-Apr-2019
SAHITHYAM
24-Apr-2019

ചിരികൊണ്ടു മറച്ച കണ്ണീരായിരുന്നു
കവികക്കാട്
തീക്കാടുകള്‍ക്കുള്ളില്‍ വസിച്ചവന്‍;
താര്‍ക്കികന്‍
സകലര്‍ക്കുമൊരുപോല്‍ രുചിച്ചവന്‍
പലകുറി മരിക്കാത്തവന്‍
ചപലമോഹങ്ങളില്‍നിന്നുമകന്നവന്‍
കലകളായുധമാക്കിയോന്‍
കലഹം ജീവിതത്തോടുമാത്രമാക്കവേ,
കാലഹരണപ്പെട്ടവന്‍
സ്വകവിതകളാലെന്നുമേ ജീവിപ്പവന്‍
പിറവികൊണ്ടന്യനെങ്കിലും
നിറവുകൊണ്ടകമേയടുത്തുനിന്നവന്‍
ഇതു കക്കാട്
മോഹത്തിന്‍ ചുരുള്‍ നിവര്‍ത്തുവാന്‍
പലവേള തുനിഞ്ഞിറങ്ങവേ,
കാല്‍ തളര്‍ന്നുവീണ കനവിനാല്‍
കാലത്തെയളന്നവന്‍
തെളിനീരുപോലൊഴുകിപ്പടരുവാന്‍
നിളയായവതരിച്ചവന്‍
ഇടവേളനല്‍കിയൊരുവേള രാത്രിയില്‍
പതിയേയകന്നുപോയവന്‍
നിഴലായൊപ്പമിക്കാവ്യ വഴികളില്‍
നിണപ്പാടു വീഴ്ത്തീടിലും
പിണങ്ങാതൊരേ ശബ്ദത്തിലെന്‍ മന
ക്കാവിന്നീണമാകുവാന്‍
വീണാവാഹിനിയോടെന്നായുസ്സിനായ്
കനവില്‍ വന്നപേക്ഷിപ്പവന്‍...
താര്‍ക്കികന്‍
സകലര്‍ക്കുമൊരുപോല്‍ രുചിച്ചവന്‍
പലകുറി മരിക്കാത്തവന്‍
ചപലമോഹങ്ങളില്‍നിന്നുമകന്നവന്‍
കലകളായുധമാക്കിയോന്‍
കലഹം ജീവിതത്തോടുമാത്രമാക്കവേ,
കാലഹരണപ്പെട്ടവന്‍
സ്വകവിതകളാലെന്നുമേ ജീവിപ്പവന്‍
പിറവികൊണ്ടന്യനെങ്കിലും
നിറവുകൊണ്ടകമേയടുത്തുനിന്നവന്‍
ഇതു കക്കാട്
മോഹത്തിന്‍ ചുരുള്‍ നിവര്‍ത്തുവാന്‍
പലവേള തുനിഞ്ഞിറങ്ങവേ,
കാല്‍ തളര്‍ന്നുവീണ കനവിനാല്‍
കാലത്തെയളന്നവന്‍
തെളിനീരുപോലൊഴുകിപ്പടരുവാന്‍
നിളയായവതരിച്ചവന്‍
ഇടവേളനല്‍കിയൊരുവേള രാത്രിയില്‍
പതിയേയകന്നുപോയവന്‍
നിഴലായൊപ്പമിക്കാവ്യ വഴികളില്‍
നിണപ്പാടു വീഴ്ത്തീടിലും
പിണങ്ങാതൊരേ ശബ്ദത്തിലെന്‍ മന
ക്കാവിന്നീണമാകുവാന്‍
വീണാവാഹിനിയോടെന്നായുസ്സിനായ്
കനവില്‍ വന്നപേക്ഷിപ്പവന്‍...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments