Image

മരിച്ചതായി വ്യാജ പ്രചരണം; പ്രതികരണവുമായി മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published on 23 April, 2019
മരിച്ചതായി വ്യാജ പ്രചരണം; പ്രതികരണവുമായി മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്


നടനും സംവിധായകനുമായ മധുപാലല്‍ മരിച്ചെന്ന് വ്യാജ പ്രചരണം. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മധുപാലിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ സഹിതമാണ് വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിക്കുന്നത്. ഇതിന് മറുപടിനല്‍കി  ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് മധുപാല്‍.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞിരുന്നതായി വ്യാജവാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോല്‍ ഇദ്ദേഹം മരിച്ചുവെന്ന് പ്രചരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചു നടന്ന ഒരു സായാഹ്ന പരിപാടിയില്‍ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരണം നടത്തുന്നത്.

'ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് കണ്ടവരാണ് നാം. എല്ലാവര്‍ക്കും സന്തോഷത്തോടെ ഇവിടെ ജീവിക്കാനാകണം. 

 അഞ്ചുവര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ രാജ്യരക്ഷാഭടന്മാര്‍ ഇവിടെ കൊല്ലപ്പെട്ടത്. ദേശീയത പറയുന്നവരുടെ കാലത്താണിത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായതും ഇക്കാലത്താണ്. നമുക്കു വേണ്ടത് സമത്വത്തോടെ ജനങ്ങളെ കാണുന്ന ഒരു ഭരണകൂടത്തെയാണ്. പുരാതന സംസ്‌കൃതിയിലേക്ക് ഇന്ത്യയെ കൊണ്ടുപോകണമോ എന്ന് നാം ആലോചിക്കണം. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്കു വേണ്ടത്. അതിനാല്‍ ഇടതുപക്ഷത്തോടൊപ്പം നാം നിലകൊള്ളണം'. ഇതിനെ വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതിന് ഇദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടിയും നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക