Image

സ്റ്റീവനേജില്‍ സര്‍ഗം ചില്‍ഡ്രന്‍സ്‌ ക്ലബ്‌ ഈസ്റ്റര്‍, വിഷു ആഘോഷം സംഘടിപ്പിച്ചു

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 23 April, 2012
സ്റ്റീവനേജില്‍ സര്‍ഗം ചില്‍ഡ്രന്‍സ്‌ ക്ലബ്‌ ഈസ്റ്റര്‍, വിഷു ആഘോഷം സംഘടിപ്പിച്ചു
സ്റ്റീവനേജ്‌ : ഹര്‍ട്ട്‌ഫോര്‍ഡ്‌ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ സര്‍ഗം സ്റ്റീവനേജിന്റെ ചില്‍ഡ്രന്‍സ്‌ ക്ലബും, യൂത്ത്‌ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഈസ്റ്റര്‍വിഷു ആഘോഷം നവ്യാനുഭവമായി. മൗന പ്രാര്‍ഥനയോടെ ആരംഭിച്ച ആഘോഷത്തില്‍ ജയിംസണ്‍ തോമസ്‌ ആഘോഷത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്‌തു.

നിഖിതാ ജോഷിയും ഹന്നാ ബോബനും ചേര്‍ന്ന്‌ ഈസ്റ്റര്‍വിഷു അവതരണം നടത്തി. യൂത്ത്‌ ക്ലബിന്റെ കോ-ഓര്‍ഡിനേറ്റര്‍ സജന്‍ സെബാസ്റ്റ്യന്‍ ഈസ്റ്റര്‍വിഷു സന്ദേശം നല്‍കി. സജീവ്‌ ദിവാകരന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ മഹത്വവും, ആചാരങ്ങളും രീതികളും വിഷ്വല്‍ മീഡിയാ ഉപയോഗിച്ചു കുട്ടികള്‍ക്ക്‌ വിവരിച്ചു കൊടുത്തു.

ഏവരുടെയും കണ്ണുകളടച്ചു ഇരുത്തിയ ശേഷം പാരമ്പര്യ ആചാരത്തിന്റെ മാതൃകയില്‍ കണ്ണ്‌ തുറപ്പിച്ചു വിഷുക്കണി ദര്‍ശനം നല്‍കിയത്‌ ഏവര്‍ക്കും നവ്യാനുഭവമായി. വിഷുക്കണി ഒരുക്കുവാന്‍ ഉപയോഗിച്ച ഓരോ വസ്‌തുക്കളെ പറ്റിയും അപ്പച്ചന്‍ കണ്ണഞ്ചിറ വിവരിച്ചു.

ഓട്ടുരുളി, കിണ്‌ടി, നെല്ല്‌, കസവു മുണ്‌ട്‌, വാല്‍ കണ്ണാടി, കണി ക്കൊന്ന പൂവ്‌ , രാമായണ ഗ്രന്ഥം, ധാന്യങ്ങള്‍, പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ ശ്രീകൃഷ്‌ണ പ്രതിമ തുടങ്ങി വിഷുക്കണിയിലെ എല്ലാം തന്നെ ചേര്‍ത്തൊരുക്കി തയാറാക്കിയ വിഷുക്കണി ആഘോഷത്തില്‍ ഏറ്റവും ശ്രദ്ധേയമായി. സരോജാ സജീവ്‌ ആണ്‌ വിഷുക്കണി ഒരുക്കിയത്‌.

ചെറിയ കലാ പരിപാടികളും, കുട്ടികള്‍ക്കായുള്ള കളികളും നടത്തപ്പെട്ടു. ആഘോഷത്തിന്നു മാധുര്യം പകരാന്‍ പായസവും, മധുര പലഹാരങ്ങളും ഒരുക്കിയിരുന്നു. യൂത്ത്‌ ക്ലബ്‌ അംഗം നോയല്‍ ജോജിയുടെ ജന്മദിന കേക്കും തഥവസരത്തില്‍ മുറിച്ചു സന്തോഷം പങ്കിട്ടു.

സെന്റ്‌ നിക്കോളാസ്‌ ഹാളില്‍ നടന്ന ആഘോഷത്തില്‍ റീമാ മാത്യു നന്ദി പറഞ്ഞു. സര്‍ഗം പ്രസിഡന്റ്‌ അനില്‍ മാത്യു , സജന്‍ സെബാസ്റ്റ്യന്‍ , അഗസ്റ്റിന്‍, അനി ജോസഫ്‌, സിബി കക്കുഴി, തുടങ്ങിയവര്‍ കുട്ടികള്‍ക്ക്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സ്റ്റീവനേജില്‍ സര്‍ഗം ചില്‍ഡ്രന്‍സ്‌ ക്ലബ്‌ ഈസ്റ്റര്‍, വിഷു ആഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക