Image

കോര്‍ക്കില്‍ ഈസ്‌റ്റര്‍, വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

വി. രാജന്‍ Published on 23 April, 2012
കോര്‍ക്കില്‍ ഈസ്‌റ്റര്‍, വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കോര്‍ക്ക്‌: കോര്‍ക്കിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറ്റി ഇരുപതോളം ആളുകള്‍ പങ്കെടുത്ത ഇപ്രാവശ്യത്തെ കോര്‍ക്ക്‌ പ്രവാസി മലയാളി അസോസിയേഷന്റെ ഈസ്‌റ്റര്‍ - വിഷു പ്രോഗ്രാം അംഗങ്ങളുടെ പങ്കാളിത്തം കൊണ്‌ടും വ്യത്യസ്‌തമായ പ്രോഗ്രാമുകള്‍ കൊണ്‌ടും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കപ്പെട്ടു.

സെക്രട്ടറി സാജന്‍ സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ സജോഷ്‌ ജോയ്‌, സെക്രട്ടറി സാജന്‍, ട്രഷറര്‍ ശ്രീജിത്‌ എന്നിവര്‍ ചേര്‍ന്ന്‌ തിരി തെളിയിച്ചതോടെ വര്‍ണാഭമായ പരിപാടികള്‍ക്ക്‌ തിരശീല ഉയര്‍ന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടി.

വിവിധ നൃത്തയിനങ്ങള്‍ അവതരിപ്പിക്കുകയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌ത കള്‍ച്ചറല്‍ വിഭാഗം അംഗങ്ങളായ സിന്ധു ഹരികൃഷ്‌ണന്‍, അമൃത സൈലേഷ്‌, കവിത വില്‍സണ്‍, നിസ ഏബ്രഹാം എന്നിവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വില്‍ട്ടന്‍ ബോയ്‌സ്‌ അവതരിപ്പിച്ച അരമണിക്കൂറോളം നീണ്‌ടു നില്‍ക്കുന്ന സ്‌കിറ്റ്‌ വിഷയത്തിന്റെ ആഴം കൊണ്‌ടും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്‌ടും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

വൈകുന്നേരം 4.30ന്‌ ആരംഭിച്ച്‌ ഏകദേശം 11ന്‌ അവസാനിച്ച പരിപാടിയില്‍ ഫാ. പോള്‍ പയ്യപ്പള്ളി ഈസ്‌റ്റര്‍ - വിഷു സന്ദേശം നല്‍കുകയും വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്‌തു.

കോര്‍ക്ക്‌ പ്രവാസി അസോസിയേഷന്റെ വളര്‍ച്ചയില്‍ ആത്മാര്‍ഥമായി ഒന്നുചേര്‍ന്ന അംഗങ്ങളുടെ ഫാമിലി ഫോട്ടോ സെഷന്‍, അസോസിയേഷന്‍ അംഗങ്ങള്‍ പരസ്‌പരം പരിചയപ്പെടാനുള്ള വേദിയായി മാറി. സെപ്‌റ്റംബര്‍ ഒന്നിന്‌ പ്ലാന്‍ ചെയ്യുന്ന ഓണാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ ഓര്‍മിച്ചുകൊണ്‌ട്‌ അജി മാത്യു നന്ദി പറഞ്ഞു.
കോര്‍ക്കില്‍ ഈസ്‌റ്റര്‍, വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക