തിരുവനന്തപുരം: നമ്‌ബി നാരായണന്‍ ചെയ്യാത്ത കുറ്റത്തിന്
ശിക്ഷ അനുഭവിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തള്ളി ടി പി
സെന്‍കുമാര്‍ രംഗത്ത്. 'എന്റെ പൊലീസ് ജീവിതം' എന്ന് പേരിട്ടിരിക്കുന്ന
സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയിലൂടെയാണ് ഇക്കാര്യം
വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന
തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോദി നമ്‌ബി നാരായണനെ കുറിച്ച്
പ്രസംഗിച്ചത്. പുസ്‌തകത്തിലൂടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്,
ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ്
ഉന്നയിച്ചിരിക്കുന്നത്.
വിതുര പീഡനക്കേസില്‍ ഒരു പ്രതിയെ ഒഴിവാക്കാന്‍ ഇടതു
സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെന്നും പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നു. ജില്ലാ
പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സെന്‍കുമാര്‍
ഉന്നയിച്ചത്. താന്‍ ഡിജിപി പദവിയിലെത്താതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്
ബെഹ്‌റയാണെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.