Image

ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം.ജി. മാത്യു - ഫോമയുടെ തുടക്കം മുതല്‍ സജീവ സാന്നിധ്യം

അനില്‍ പെണ്ണുക്കര Published on 12 April, 2019
ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം.ജി. മാത്യു - ഫോമയുടെ തുടക്കം മുതല്‍ സജീവ സാന്നിധ്യം
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് . അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ തുടക്കവും ശുഭമായിരുന്നു. പ്രവര്‍ത്തനം കൊണ്ടും സംഘാടനം കൊണ്ടും. വിപുലമായ ഒരു കേരളാ കണ്‍വന്‍ഷനും, നാല്‍പ്പതിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഫോമാ വില്ലേജ് പ്രോജക്ടിനും തുടക്കമാകുമ്പോള്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി അനിയന്‍ ജോര്‍ജ്, ട്രഷറര്‍ എം. ജി .മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളാണ് ഇന്നുവരെ വളക്കൂറായി മാറിയത് എന്ന കാര്യത്തില്‍ സംശയമില്ല .

ഫോമാ ഓരോ ദിവസം കഴിയുന്തോറും വളരുകയാണ്. മലയാളികള്‍ വളരുന്നതിനൊപ്പം, കേരളം വളരുന്നതിനൊപ്പം ഫോമയും വളരുന്നു. ഇന്നത്തെ നിലയില്‍ ഫോമാ വളരുന്നതിന് പ്രാധാന പങ്കു വഹിച്ച ഒരു കമ്മിറ്റിയായിരുന്നു ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. വളരെ സങ്കീര്‍ണ്ണമായ സമയത്തായിരുന്നു ഫോമയുടെ പിറവി എന്നും ഓര്‍ക്കണം. ഇന്നത്തെ പോലെ വിപുലമായ കമ്മിറ്റി അന്നുണ്ടായിരുന്നില്ല .പക്ഷെ ഉണ്ടായിരുന്നവര്‍ ഫോമയുടെ വളര്‍ച്ചയ്ക്കായി നന്നായി പണിയെടുത്തു. പ്രസിഡന്റ് ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ട്രഷറര്‍ എം.ജി മാത്യു, വൈസ് പ്രസിഡഡ് പരേതനായ അബ്രഹാം കാഞ്ചി, ജോയിന്റ് സെക്രട്ടറി സണ്ണി കോന്നിയൂര്‍, ജോയിന്റ് ട്രഷറര്‍ മോന്‍സി വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ ഡാനിയേല്‍ സാമുവേല്‍ കുട്ടി, യോഹന്നാന്‍ ശങ്കരത്തില്‍, ബിനോയ് തോമസ്, ജോമോന്‍ കുളപ്പുരയ്ക്കല്‍, വിന്‍സന്റ് ബോസ്  മാത്യൂ, ജെയിംസ് കട്ടപ്പുറം, കമ്മിറ്റി മെമ്പര്‍മാരായ സജി ഏബ്രഹാം, തോമസ് ജോസ്, തോമസ് ജോണ്‍, ആന്റണി തോമസ്, ജോസ് പനങ്ങാട്ട്, മോഹന്‍ പരുവക്കാട്ട്, ജോസഫ് ഔസോ, ബേബി തിരുവല്ല, തോമസ് മാത്യൂസ്, യൂത്ത് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, രൂപ് ഏബ്രഹാം, കണ്‍ വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, കണ്‍വീനര്‍ബോസ് കുര്യന്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ ഡോ: ഫ്രീമു വര്‍ഗീസ്, ജോസ് ജോണ്‍ യൂത്ത് കമ്മിറ്റി കണ്‍വീനര്‍ റെജി ജോണ്‍തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫോമായുടെ തുടക്കം . ഇവരില്‍ പലനേതാക്കന്മാരുംഫോമയുടെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമാണ് .

അംഗ സംഘടനകളുടെ പിന്‍ബലം വളരെ കുറവായിരുന്നു അന്ന്. സംഘടനാ തലത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങള്‍. എന്നാല്‍ അതൊന്നും പുറത്തു കാണിക്കാതെ ഫോമ പ്രവര്‍ത്തനങ്ങളുമായി ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിവിധ പ്രവര്‍ത്തനങ്ങളുമായിമുന്നോട്ടു പോയി. ഏറ്റവും മികച്ച കേരളാ കണ്‍വന്‍ഷന് അന്ന് ഫോമാ തുടക്കമിട്ടു. 2008 ഫെബ്രുവരി 5,6,7,8 എന്നീ തീയതികളില്‍കോട്ടയത്ത് രണ്ട് വേദികളിലായി ചരിത്രം തിരുത്തിയ കണ്‍വന്‍ഷന്‍ .കോട്ടയം മാമന്‍ മാപ്പിള ഹാളിലും, വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലിലുമായി നടന്ന സമ്മേളനങ്ങളും കലാപരിപാടികളും .

വീടുകളുടെ താക്കോല്‍ ദാനം, പാമ്പാടി, കാരിത്താസ്,തുടങ്ങി വിവിധ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, ചലച്ചിത്ര അവാര്‍ഡ് വിതരണം തുടങ്ങി വലിയ പരിപാടികള്‍ക്കാണ് ഫോമ ശൈശവ ദശയില്‍ തുടക്കമിട്ടത്. ശശിധരന്‍ നായര്‍ , അനിയന്‍ ജോര്‍ജ് , എം.ജി മാത്യു ,ബേബിമണക്കുന്നേല്‍ ,ജോയ് എന്‍ ശാമുവേല്‍ , ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീമായി മുന്നോട്ട് പോയി .വളരെ വിജയപ്രദമായ കേരളാ കണ്‍വന്‍ഷന്‍ ആയിരുന്നു അന്ന് നടന്നത് .

ഒരു പക്ഷേ ഫോമ തുടക്കമിട്ട മറ്റൊരു പദ്ധതി ഇന്ന് നടന്നിരുന്നുവെങ്കില്‍ കേരളത്തിന് അഭിമാനമായി വരേണ്ട പ്രോജക്ട് ആയിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതി. പല വ്യവസായ പ്രമുഖരുടേയും പിന്തുണയോടു കൂടി തുടക്കം കുറിച്ച പദ്ധതി. അമേരിക്കന്‍ മലയാളികളുടെയിടയില്‍ വന്‍ സ്വീകാര്യത ലഭിച്ച പദ്ധതി കൂടി ആയിരുന്നു ഇത്. പക്ഷെ ചില കാരണങ്ങളാല്‍ പ്രോജക്ട് മുന്‍പോട്ടു പോയില്ല. പിന്നീട് ഈ പ്രോജക്ടിന് നാട്ടുകാരില്‍ നിന്നും ചില സംഘടനകളില്‍ നിന്നും ഉണ്ടായ എതിര്‍പ്പുകള്‍ ഫോമ ഈ പ്രോജക്ടുമായി വരുമ്പോള്‍ ഉണ്ടായിരുന്നില്ല എന്നും നമ്മള്‍ ഓര്‍ക്കണം . ആറന്മുള വിമാനത്താവള പദ്ധതി അന്ന് തുടങ്ങിയിരുന്നു എങ്കില്‍ ആ ക്രെഡിറ്റ് ഫോമയ്ക്ക് തന്നെ കിട്ടുമായിരുന്നു .

ഫോമയെ പുച്ഛിച്ച് തള്ളിയവരുണ്ട്. എങ്ങും എത്തുകയില്ല എന്ന് പറഞ്ഞവരുണ്ട്. ഇവര്‍ക്കെല്ലാം മറുപടിയായി ഫോമ വളരുന്നു. ഓരോ നിമിഷവും ഫോമയിലേക്ക് പുതിയ തലമുറ കടന്നു വരുന്നു. അവരുടെ യുവജനോത്സവം മാത്രം മതി ഫോമ കാലങ്ങളോളം നിലനില്‍ക്കും എന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാന്‍.ശക്തമായ വനിതാ ഫോറമാണ് ഫോമയുടെ മറ്റൊരു കരുത്ത് . ലോക മാതൃകകളായി ഉയര്‍ത്തിക്കാണിക്കാവുന്ന വനിതാ നേതൃത്വം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ കര്‍മ്മ പരിപാടികള്‍ കൊണ്ട് വനിത ഫോറവും മുന്‍പോട്ട്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങളുടെ കണക്കെടുപ്പിനേക്കാള്‍ പ്രസക്തിദുരിതമനുഭിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് വലിയ സഹായമായി എന്നുള്ളതാണ്. ഫോമയുടെ തുടക്കം മുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഫോളോ അപ് .പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ പോരാ അത് നടപ്പിലാക്കുന്നിടത്താണ് പ്രസക്തി. ഫോമയുടെ ഏത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നോക്കിയാലും അത് മനസിലാകും. തുടക്കം മുതല്‍ ഫോമയുടെഒരു ക്രഡിറ്റ് ആയി മുന്നോട്ടു കൊണ്ടു പോകുന്ന ഒരു കാര്യമാണത്. അത് ഫോമയുടെ പുതിയ നേതൃത്വവും തുടരുന്നു.

ഫിലിപ് ചാമത്തില്‍, വിന്‍സന്റ് ബോസ് മാത്യു, ജോസ് ഏബ്രഹാം, ഷിനു ജോസഫ്, സാജു ജോസഫ്‌  എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി ഒരു വലിയ ദൗത്യത്തിനാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. പ്രളയത്തിലകപ്പെട്ട കേരള ജനതയ്ക്ക് താങ്ങും തണലുമാകാന്‍ ഒരു പ്രോജക്ട് .' ഫോമ വില്ലേജ് പ്രോജക്ട് .തിരുവല്ല കടപ്ര, മലപ്പുറം, പത്തനാപുരം എന്നിവിടങ്ങളിലായി പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഭവനങ്ങള്‍ ഒരുക്കുന്ന വലിയ പ്രോജക്ടാണത്.

ഫോമ വില്ലേജ് പ്രോജക്ടിന്റെ ഉദ്ഘാടനവും, വീടുകളുടെ താക്കോല്‍ദാനവും ഉള്‍പ്പെടുത്തിയാണ് ഇത്തവണ കേരളാ കണ്‍വന്‍ഷന്‍ ഫോമ നടത്തുന്നത്.നാല്‍പ്പതോളം വീടുകള്‍ ഒരുങ്ങുന്ന തിരുവല്ല കടപ്രയില്‍ ജൂണ്‍ 2നാണ് ആ ചരിത്ര മുഹൂര്‍ത്തം. ഫോമയുടെ അംഗ സംഘടനകള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമോര്‍ , ഫോമാ എക്സിക്കുട്ടീവ്, കമ്മറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി, ഫോമയുടെ അഭ്യുദയ കാംക്ഷികള്‍ തുടങ്ങി നിരവധി വ്യക്തികളുടെ സഹായം കൊണ്ടും പ്രോജക്ട് ചുമതലയുള്ള കോഓര്‍ഡിനേറ്റര്‍മാര്‍, ഫണ്ട് റെയ്സിംഗ് കമ്മറ്റി, കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങി നിരവധി വ്യക്തികളുടെ പിന്തുണയോടു കൂടിയാണ് ഫോമാ വില്ലേജ് പ്രോജക്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിതമാകാന്‍ പോകുന്നത്.

ജൂണ്‍ 2 ഫോമയെസംബന്ധിച്ച് അഭിമാന ദിവസമാണ്. ഫോമാ പറഞ്ഞ വാക്ക് ആയിരക്കണക്കന് ജനങ്ങളെ സാക്ഷിനിര്‍ത്തി പാലിക്കുന്ന ദിവസം.

ഫോമയുടെ തുടക്കം മുതല്‍ ഇന്നുവരെ ഫോമയ്ക്കൊപ്പം നിന്ന്, ഫോമയ്ക്ക് വേണ്ടി ,സജീവമായി പ്രവര്‍ത്തിക്കുകയാണ്ശശിധരന്‍ നായര്‍ ,അനിയന്‍ ജോര്‍ജ്,എം ജി മാത്യു ഉള്‍പ്പെടെയുള്ള സ്ഥാപക ഫോമാ നേതാക്കള്‍ .

ഇവര്‍ ഫോമയുടെ ഒപ്പം എന്തു സഹായവുമായി നില്‍ക്കുന്നവരാണ്. അല്ലെങ്കിലും ഒരു സംഘടനയുടെ സ്ഥാപക നേതാക്കള്‍ ഒപ്പമുണ്ടങ്കില്‍ അതൊരു വിശ്വാസ കവചമല്ലേ ,ഫോമയ്ക്കും ഫോമയെ നയിക്കുന്നവര്‍ക്കും. 
ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം.ജി. മാത്യു - ഫോമയുടെ തുടക്കം മുതല്‍ സജീവ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക