Image

മോദി രാജ്യത്തെ വെല്ലുവിളിക്കുന്നു (ചാരുമൂട് ജോസ് )

ചാരുമൂട് ജോസ് Published on 12 April, 2019
മോദി രാജ്യത്തെ വെല്ലുവിളിക്കുന്നു (ചാരുമൂട് ജോസ് )
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ സുപ്രധാനമായ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ രാജ്യത്തോടും ജനങ്ങളോടും മറുതലിക്കുകയും തിരഞ്ഞെടുപ്പു പ്രക്രിയയെ വെല്ലുവിളിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ രാജ്യത്തു അരങ്ങേറുകയാണ്. വോട്ടുകള്‍ അട്ടിമറിക്കാന്‍ ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ വിദഗ്ധരെ ഏര്‍പ്പാടാക്കിക്കഴിഞ്ഞിരിക്കുന്നു. ഏതു സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്താലും അവസാനം താമരയിലെത്തിക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ചു വിജയിച്ചു മുന്നേറുകയാണ് വിദഗ്ധര്‍. ഒരു മാദ്ധ്യമങ്ങളെയോ, പത്രക്കാരേയോ, ചാനലുകളേയോ, പത്രക്കാരേയോ, ചാനലുകളേയോ, കാണാന്‍ കൂട്ടാക്കാതെ സധൈര്യം മുന്നോട്ടു പോകുന്നത് ഈ കുതന്ത്രജ്ഞര്‍ കരുനീക്കിയാണ്. ഇത് ജനങ്ങള്‍ അംഗീകരിക്കാന്‍ പാടില്ല. ഏകാധിപതിയെപോലെ രാജ്യത്തെ പൊതു സ്ഥാപനങ്ങളെയും പൊതു മുതലുകളെയും കൊള്ളയടിച്ചു ഇല്ലാതാക്കി സ്വന്തം ചാര്‍ച്ചക്കാര്‍ക്ക് ഇന്ത്യന്‍ ബാങ്കുകളുടെ പണമെല്ലാം കവര്‍ന്നു കൊടുത്തു രാജ്യം വിടാന്‍ അവസരം ഒരുക്കി ഇന്ത്യ മഹാരാജ്യത്തെ പാപ്പരാക്കി 20 കൊല്ലം പിന്നോട്ടടിച്ചു. ഈ തിരഞ്ഞെടുപ്പു കൂടി ജയിച്ചാല്‍ ഇന്ത്യാരാജ്യത്തെ മുഴുവന്‍ സമ്പത്തും കൊള്ളയടിച്ചു, നീരവുമാരോടും, അദാനി, അംബാനിമാരോടും ചേര്‍ന്നു മോദി വിദേശത്തേക്ക് ചേക്കേറും. ഈ അപകടാവസ്ഥ മനസ്സിലാക്കി എത്രയും വേഗം തന്നെ ഭാരത ജനത പ്രതികരിക്കാന്‍ തയ്യാറാവണം വോട്ടു നടക്കുമ്പോള്‍ നീതിപൂര്‍വ്വമായി കൈകാര്യം ചെയ്യുന്നോ എന്നും ഉറപ്പു വരുത്തുക. ജനങ്ങള്‍ ഒന്നിക്കണം. മോദിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ ഓരോ വോട്ടും പാഴാക്കാതെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തുക. കോണ്‍ഗ്രസ് മുന്നണിയെ വിജയിപ്പിക്കുക.
ജയ് ഹിന്ദ്

മോദി രാജ്യത്തെ വെല്ലുവിളിക്കുന്നു (ചാരുമൂട് ജോസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക