ന്യൂഡെല്‍ഹി: പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും
നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും നിതിന്‍ ഗഡ്കരി. ദേശീയത
രാഷ്ട്രീയ വിഷയമാക്കുന്നത് ബിജെപി നയമല്ല. കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക്
കുറഞ്ഞത് നാല് ബിജെപി എംപിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന
വിഷയമെന്നും ഗഡ്കരി പറഞ്ഞു.
പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്ക്
ഇല്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന്
ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. ദേശീയതയെ രാഷ്ട്രീയ
വിഷയമാക്കരുത്.
ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും
രാഷ്ട്രീയവിഷയമാക്കരുത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തോട് യോജിക്കുന്നില്ല. എല്ലാ
കോണ്‍ഗ്രസുകാരെയും രാജ്യത്ത് നിന്നും പുറത്താക്കണം എന്നും
അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കുറഞ്ഞത് നാല്
സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും നിതിന്‍ ഗഡ്കരി
കൂട്ടിച്ചേര്‍ത്തു