Image

എന്റെ സഹോദരനെ നിങ്ങള്‍ വിശ്വസിക്കൂ,​ അവന്‍ നിങ്ങളെ കൈവിടില്ല: വയനാട്ടിലെ ജനങ്ങളോട് അപേക്ഷയുമായി പ്രിയങ്ക ഗാന്ധി

Published on 04 April, 2019
എന്റെ സഹോദരനെ നിങ്ങള്‍ വിശ്വസിക്കൂ,​ അവന്‍ നിങ്ങളെ കൈവിടില്ല: വയനാട്ടിലെ ജനങ്ങളോട് അപേക്ഷയുമായി പ്രിയങ്ക ഗാന്ധി

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ കൈവിടരുത് നിങ്ങള്‍ക്ക് അയാളെ വിശ്വസിക്കാം എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

'എന്റെ സഹോദരന്‍, എന്റെ നല്ലൊരു സുഹൃത്ത്, അതിലേറെ എനിക്കറിയാവുന്ന ഏറ്റവും ധൈര്യശാലിയായ ആള്‍. അവനെ വിശ്വസിക്കുക, അവന്‍ നിങ്ങളെ കൈവിടില്ല,' പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുല്‍ പത്രിക സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ്‌ ചെയ്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ നിന്ന് എടുത്തിരിക്കുന്ന ചിത്രം പ്രിയങ്ക തന്നെ എടുത്തതാകാനാണ് സാദ്ധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക