Image

സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്ക്‌ ഉപാധികളോടെ ജോലിമാറ്റം

Published on 21 April, 2012
സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്ക്‌ ഉപാധികളോടെ ജോലിമാറ്റം
റിയാദ്‌: സൗദിയില്‍ സ്വദേശിവത്‌കരണ നിബന്ധനകള്‍ ഭാഗികമായി മാത്രം പാലിച്ച കമ്പനികളിലെ വിദേശി ജീവനക്കാര്‍ക്കു ജോലിമാറ്റത്തിന്‌ നാല്‌ ഉപാധികള്‍.

ഇത്തരം കമ്പനികളെ മഞ്ഞ, ചുവപ്പ്‌ വിഭാഗങ്ങളിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആറുവര്‍ഷത്തിലേറെ ജോലിചെയ്‌തിട്ടുള്ളവര്‍ക്കേ ഇതിന്റെ ആനുകൂല്യം ലഭിക്കൂ. കൂടാതെ നിലവിലെ കമ്പനിയില്‍ രണ്‌ടുവര്‍ഷമെങ്കിലും ജോലിചെയ്‌തിരിക്കണം. തൊഴില്‍ പെര്‍മിറ്റ്‌ കാലാവധി അവസാനിച്ചശേഷമേ ഇഖാമ മാറ്റം സാധിക്കൂ. നിലവിലെ കമ്പനി ജോലിമാറ്റ സമയത്തും മഞ്ഞ, ചുവപ്പ്‌ വിഭാഗങ്ങളിലായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കി.

ഇത്രയും കാര്യങ്ങള്‍ ഒത്തുവന്നാല്‍, തന്റെ സേവനം ആവശ്യമുണെ്‌ടന്നു പുതിയ കമ്പനിയില്‍ നിന്നു രേഖാമൂലം കത്തു വാങ്ങിയശേഷം ലേബര്‍ ഓഫീസില്‍ ചെന്നു മാറ്റത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാം. സ്വദേശിവത്‌കരണ പദ്ധതിയായ നിതാഖത്‌ പ്രകാരം നിബന്ധനകള്‍ മുഴുവന്‍ പാലിച്ച പച്ച, എക്‌സലന്റ്‌ വിഭാഗത്തിലുള്ള കമ്പനികള്‍ക്കു ചുവപ്പ്‌, മഞ്ഞ വിഭാഗത്തില്‍ നിന്നു കമ്പനികളുടെ സമ്മതം കൂടാതെ തന്നെ ആരെ വേണമെങ്കിലും ജോലിക്കെടുക്കാം. റിക്രൂട്‌മെന്റ്‌, ജോലിമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക്‌ ഉദാര വ്യവസ്‌ഥകളുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക