Image

യെ​ച്ചൂ​രി​യും വ​യ​നാ​ട്ടി​ലേ​ക്ക്; ര​ണ്ടും ക​ല്‍​പ്പി​ച്ച്‌ എ​ല്‍​ഡി​എ​ഫ്; പോ​രാ​ട്ടം പൊ​ടി​പാ​റും

Published on 03 April, 2019
യെ​ച്ചൂ​രി​യും വ​യ​നാ​ട്ടി​ലേ​ക്ക്; ര​ണ്ടും ക​ല്‍​പ്പി​ച്ച്‌ എ​ല്‍​ഡി​എ​ഫ്; പോ​രാ​ട്ടം പൊ​ടി​പാ​റും
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വ​യ​നാ​ട്ടി​ലേ​ക്ക് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും എ​ത്തു​ന്നു. വ​യ​നാ​ട്ടി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​പി.​സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് യെ​ച്ചൂ​രി എ​ത്തു​ന്ന​ത്. തി​യ​തി സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്നു കോ​ഴി​ക്കോ​ട്ട് എ​ത്തും. രാ​ഹു​ലി​നെ ആ​ന​യി​ച്ച്‌ റോ​ഡ് ഷോ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. രാ​ഹു​ലി​നൊ​പ്പം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​മു​ണ്ടാ​വും. തു​ട​ര്‍​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ഇ​ന്ന് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ മു​സ്ലിം വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തെ​ന്ന് തു​ഷാ​ര്‍ ആ​രോ​പി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക