Image

ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു

Published on 03 April, 2019
ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു
വാരാണസി: ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തി ഒരു സംഘം വെടിവെച്ചുകൊന്നു. ക്യാമ്പസിലെ ഹോസ്റ്റലിനു മുമ്പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ്‌ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്‌.

ലാല്‍ ബഹദൂര്‍ ശാസ്‌ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ്‌ സിങ്ങാണ്‌ കൊല്ലപ്പെട്ടത്‌. ഹോസ്റ്റലിനു പുറത്ത്‌ സുഹൃത്തുക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കെയാണ്‌ അദ്ദേഹത്തിന്‌ വേടിയേറ്റത്‌.

ഗൗരവിന്റെ വയറിനാണ്‌ വെടികൊണ്ടത്‌. അദ്ദേഹത്തെ ഉടന്‍ ബി.എച്ച്‌.യുവിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലേക്ക്‌ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക