Image

പ്രിയങ്കയും നിക്കും വിവാഹമോചനത്തെ കുറിച്ച്‌ ആലോചിക്കുന്നു?

Published on 31 March, 2019
പ്രിയങ്കയും നിക്കും വിവാഹമോചനത്തെ കുറിച്ച്‌ ആലോചിക്കുന്നു?


ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ്‌ ഗായകന്‍ നിക്ക്‌ ജോനസും തമ്മിലുള്ള വിവാഹം ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ്‌ മൂന്നു മാസം മാത്രം പിന്നിടുമ്പോള്‍ ഇരുവരും വിവാഹ മോചനത്തെ കുറിച്ച്‌ ആലോചിക്കുന്നെന്ന്‌ റിപ്പോര്‍ട്ടുകല്‍ പുറത്തു വന്നിരിക്കുകയാണ്‌.

ഒരു അമേരിക്കന്‍ മാഗസീനാണ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിക്കുന്നത്‌. പല വിഷയങ്ങളിലും ഇവര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണെന്നും ഇതിനെ ചൊല്ലി മിക്കപ്പോഴും വളക്കുണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

`ജോലിക്കാര്യത്തിലാകട്ടെ, ഒരുമിച്ച്‌ സമയം കണ്ടെത്തുന്നതിലാകട്ടെ ആഘോഷങ്ങളിലാകട്ടെ അവര്‍ ഇരുവരും ഓരോ കാര്യങ്ങളില്‍ വഴക്കിടുകയാണ്‌. തിടുക്കപ്പെട്ടാണ്‌ നിക്കും പ്രിയങ്കയും വിവാഹിതരായത്‌. എന്നാലിപ്പോള്‍ അവര്‍ അതിന്‌ വലിയ വില നല്‍കി കൊണ്ടിരിക്കുകയാണ്‌.

പ്രിയങ്കയില്‍ `കൂള്‍' ഭാര്യയെ പ്രതീക്ഷിച്ച നിക്കിന്‌ തെറ്റി. നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന്‌ ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ്‌ പ്രിയങ്ക എന്ന്‌ നിക്കിന്‌ വിവാഹശേഷം മാത്രമാണ്‌ മനസ്സിലായത്‌.'

`ജോലി, പാര്‍ട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തല്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണ്‌. പക്വതയുള്ള സ്‌ത്രീയെന്ന നിലയിലാണ്‌ നിക്കിന്റെ കുടുംബം പ്രിയങ്കയെ കണ്ടത്‌. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ്‌ പെരുമാറുന്നത്‌ എന്ന്‌ കുടുംബം പറയുന്നു.' മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരേ പ്രിയങ്കയുടെ ആരാധകര്‍ രംഗത്ത്‌ വന്നിരിക്കുകയാണ്‌. പ്രായവ്യത്യാസത്തിന്റെ കാര്യത്തില്‍ നിരവധി പേര്‍ പരിഹസിച്ചിട്ടും വിമര്‍ശിച്ചിട്ടും തങ്ങളുടെ പ്രണയവുമായി മുന്നോട്ട്‌ പോയവരാണ്‌ നിക്കും പ്രിയങ്കയുമെന്നും ഇരുവരും തങ്ങളുടെ ജീവിതത്തില്‍ ഏറെ സന്തുഷ്ടരാണെന്നും വെറുതെ അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപെടുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക