Image

വയനാട്ടില്‍ രാഹുലെത്തിയാല്‍ തുഷാര്‍ എതിരാളിയാകും

കല Published on 25 March, 2019
വയനാട്ടില്‍ രാഹുലെത്തിയാല്‍ തുഷാര്‍ എതിരാളിയാകും

മത്സരരംഗത്ത് താത്പര്യമില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത ഏറി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുകയാണെങ്കില്‍ തുഷാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്ക് ശക്തനായ എതിരാളിയെ നിര്‍ത്തണം എന്ന അഭിപ്രായമായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്. അമേഠിയില്‍ രാഹുലിനോട് മത്സരിച്ച സ്മൃതി ഇറാനിയെ തന്നെ വയനാട്ടിലേക്കും കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ രാഹുലിന് എതിരെയെങ്കില്‍ മത്സരിക്കാന്‍ തയാറാണെന്ന് തുഷാര്‍ അറിയിക്കുകയായിരുന്നു. 
രാഹുലിന് എതിരെ മത്സരിക്കുമ്പോള്‍ കിട്ടാവുന്ന ദേശിയ ശ്രദ്ധയും മാധ്യമശ്രദ്ധയും തന്‍റെ രാഷ്ട്രീയ ഇമേജിന് ഗുണം ചെയ്യുമെന്ന് മനസിലാക്കിയാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങാമെന്ന് പറഞ്ഞത്. 
തുഷാര്‍ മത്സരിക്കേണ്ട എന്നു പറഞ്ഞിരുന്ന വെള്ളാപ്പള്ളിയും പൊടുന്നനെ കളം മാറ്റി തുഷാര്‍ മത്സരിക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ തുടങ്ങി. രാഹുലിനെതിരെ മത്സരിച്ചാല്‍ ദേശിയ രാഷ്ട്രീയത്തില്‍ തന്നെ തുഷാറിന്‍റെ പേര് കടന്നുവരുമെന്നതാണ് ഈ താത്പര്യത്തിന് പിന്നിലെ കാരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക