മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ത്രിദിന ക്യാമ്പ് വന്‍ വിജയം
OCEANIA
20-Mar-2019
OCEANIA
20-Mar-2019

മെല്‍ബണ്‍: ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16, 17 തീയതികളില്‍ അലക്‌സാണ്ടറായില്‍ സംഘടിപ്പിച്ച ത്രിദിന വാര്‍ഷിക ക്യാമ്പ് വന്‍ വിജയം.
സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, മുന്‍ ചാപ്ലിന്‍മാരായ ഫാ. തോമസ് കുമ്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ ങഗഇഇ യുടെ മുന്‍ ചാപ്ലിനായിരുന്ന ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും പുതിയ ചാപ്ലിനായി ചാര്‍ജെടുത്ത ഫാ. പ്രിന്‍സിന് സ്വീകരണവും നല്‍കി.
വിവിധ പരിപാടികളാണ് സംഘാടകര്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നത്. വിശുദ്ധ കുര്‍ബാന, ജപമാല എന്നിവയോടൊപ്പം തന്നെ ആകര്‍ഷകമായ കായികമത്സരങ്ങളും കുട്ടികളുടെ വിനോദ ഇനങ്ങളായ കനോയിംഗ്, ലീപ് ഓഫ് ഫെയ്ത്, ഫ്‌ലയിങ് ഫോക്‌സ്, ജൈന്റ് സ്വിംഗ്, ജംപിംഗ് കാസില്‍ തുടങ്ങിയ വിവിധതരം വിനോദങ്ങളും കാന്പിന്റെ മുഖ്യാകര്‍ഷണങ്ങളായിരുന്നു. യുവജനങ്ങള്‍ സംഘടിപ്പിച്ച പാര്‍ട്ടി ഗെയിംസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
പ്രസിഡന്റ് സോളമന്‍ പാലക്കാട്ട്, സെക്രട്ടറി ഷിനു ജോണ്‍, വൈസ് പ്രസിഡന്റ് ജിജോ മാറികവീട്ടില്‍, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവല്‍, ട്രഷറര്‍ സിജോ മൈക്കുഴിയില്‍, ഉപദേശകരായ സജി ഇല്ലിപ്പറമ്പില്‍ ജോ മുരിയാന്മ്യാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments