ധരംശാല: മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയില്‍
നിന്നാവാമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ധരംശാലയില്‍ റോയിട്ടേഴ്സിന്
നല്കിയ അഭിമുഖത്തിലാണ് ടിബറ്റന്‍ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ
ടെന്സിന് ഗ്യാറ്റ്സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന്
പറഞ്ഞത്.
ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് ലാമ പറഞ്ഞു.
`ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍
അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.'
`ഭാവിയില്‍ നിങ്ങള്‍
രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന
തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു
അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. `ദലൈലാമ
പറഞ്ഞു.