സ്ഫടികം അടക്കമുള്ള ചിത്രങ്ങള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ച സംവിധായകന്‍ ഭദ്രന്‍. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് കേന്ദ്ര കഥാപാത്രമാകുന്നത്. മോഹന്‍ലാലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. റിമ നായികയാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് മറ്റൊരു പ്രധാനകഥാപാത്രമാകുന്നുണ്ട്.
കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കഭാവവും ബുദ്ധിയുമുള്ള പ്രധാനകഥാപാത്രമായാകും സൗബിന്‍ നില്‍ക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭദ്രന്‍ ഒരു ചിത്രവുമായി വരുന്നത്. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഉടയോന്‍ ആണ് ഭദ്രന്റെ അവസാന ചിത്രം. എസ് സുരേഷ് ബാബു തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.