Image

റിയാദില്‍ മലയാളികളെ കെട്ടിയിട്ട്‌ ഫ്‌ളാറ്റില്‍നിന്ന്‌ എട്ട്‌ ലക്ഷം റിയാല്‍ കവര്‍ന്നു

Published on 16 April, 2012
റിയാദില്‍ മലയാളികളെ കെട്ടിയിട്ട്‌ ഫ്‌ളാറ്റില്‍നിന്ന്‌ എട്ട്‌ ലക്ഷം റിയാല്‍ കവര്‍ന്നു
റിയാദ്‌: തോക്കും കത്തിയുമായി ഫ്‌ളാറ്റിലെത്തിയ നാലംഗ കവര്‍ച്ചാ സംഘം മലയാളികളെ പ്‌ളാസ്റ്റിക്‌ കയര്‍കൊണ്ടു കെട്ടിയിട്ട്‌ എട്ടു ലക്ഷത്തോളം റിയാല്‍ (ഒന്നേകാല്‍ കോടിയോളം രൂപ ) കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ റിയാദ്‌ നഗരത്തിന്‍െറ കിഴക്കുഭാഗമായ നസീമിലെ അര്‍ബഹീന്‍ സ്‌ട്രീറ്റില്‍ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്‍െറ പിന്‍വശത്തെ ഫ്‌ളാറ്റിലുണ്ടായ സംഭവത്തില്‍ ആറു ലക്ഷത്തില്‍പരം റിയാലിന്‍െറ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജിങ്‌ കൂപ്പണുകളും 1,83,000 റിയാലുമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌.

കണ്ണൂര്‍ സ്വദേശികളായ അബ്ദുല്‍ ശുക്കൂര്‍, അബൂബക്കര്‍ (ബ്‌ളാത്തൂര്‍), മുസ്‌തഫ (ബ്‌ളാത്തൂര്‍), ശുഐബ്‌ (ബ്‌ളാത്തൂര്‍), മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിയായ റഫീഖ്‌, മാങ്കടവ്‌ സ്വദേശി മുഹമ്മദ്‌, കൊളപ്പ സ്വദേശി റാശിദ്‌, മലപ്പുറം സ്വദേശി യൂസുഫ്‌ എന്നിവരാണ്‌ കവര്‍ച്ചക്കിരയായത്‌. സ്വദേശിയുടെ ലൈസന്‍സിന്‌ കീഴില്‍ മൊബൈല്‍ റീച്ചാര്‍ജിങ്‌ കൂപ്പണ്‍ സെയില്‍സില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്‌ റഫീഖ്‌ ഒഴികെയുള്ളവര്‍. പ്‌ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരനാണ്‌ റഫീഖ്‌. നസീം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

കവര്‍ച്ചക്കിരയായ മലയാളികള്‍ സംഭവം വിവരിക്കുന്നത്‌ ഇങ്ങനെ: ചൊവ്വാഴ്‌ച രാത്രി 12ഓടെയാണ്‌ സ്വദേശികളെന്ന്‌ കരുതുന്ന നാല്‌ യുവാക്കള്‍ തോക്കും വലിയ കത്തിയുമായി ഫ്‌ളാറ്റിലെത്തിയത്‌. ജോലി കഴിഞ്ഞ്‌ റോഡിന്‍െറ എതിര്‍ഭാഗത്ത്‌ വാഹനം പാര്‍ക്ക്‌ ചെയ്‌തു മുറിയിലേക്ക്‌ വരികയായിരുന്ന റാശിദ്‌ അകലെ വെച്ചുതന്നെ സംഘം കാറില്‍ വന്നിറങ്ങുന്നതും കെട്ടിടത്തിനുള്ളിലേക്ക്‌ കയറുന്നതും കണ്ടിരുന്നു. കാര്‍ അപ്പോള്‍ തന്നെ തിരിച്ചുപോയിരുന്നുവത്രെ.

സംശയം തോന്നിയ റാശിദ്‌ മുറിയിലുള്ളവരെ ഉടന്‍ വിളിച്ച്‌ വിവരം പറഞ്ഞു. റാശിദ്‌ ഫ്‌ളാറ്റിലെത്തി അവിടെയുണ്ടായിരുന്ന മറ്റ്‌ രണ്ടുപേരെയും കൂട്ടി പരിശോധിക്കാന്‍ താഴത്തെ നിലയിലേക്ക്‌ ഇറങ്ങി വരുമ്പോള്‍ താഴെ ബാത്ത്‌ റൂമില്‍ ഒളിച്ചു നിന്ന സംഘം തോക്ക്‌ ചൂണ്ടി മുന്നിലേക്ക്‌ എടുത്തുചാടുകയായിരുന്നു. മൂന്നുപേരേയും തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി മുകളിലെ ഫ്‌ളാറ്റിലേക്ക്‌ കൊണ്ടുപോയ സംഘം പ്‌ളാസ്റ്റി കയര്‍ കൊണ്ട്‌ കൈകാലുകള്‍ വരിഞ്ഞുകെട്ടി നിലത്തിട്ടു. ഈ സമയം ഇതൊന്നുമറിയാതെ ജോലി കഴിഞ്ഞ്‌ മുറിയിലേക്ക്‌ വന്നുകയറിയ മറ്റ്‌ മലയാളികളേയും പിന്നില്‍നിന്ന്‌ അടിച്ചു വീഴ്‌ത്തി സമാനമായ നിലയില്‍ കെട്ടിയിട്ടുവത്രെ. എല്ലാവരുടെയും പോക്കറ്റുകള്‍ പരിശോധിച്ച്‌ അന്നത്തെ കളക്ഷന്‍ തുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന റീചാര്‍ജിങ്‌ കൂപ്പണുകളും സംഘം കവരുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം മര്‍ദിച്ചു. അവസാനം എത്തിയ റഫീഖിന്‍െറ കൈയില്‍ പ്‌ളാസ്റ്റിക്‌ ബിസിനസ്‌ കളക്ഷനായ 3000 റിയാലാണുണ്ടായിരുന്നത്‌. അതും തട്ടിപ്പറിച്ചു. എല്ലാവരുടെയും ഇഖാമയും െ്രെഡവിങ്‌ ലൈസന്‍സും അതിനിടയില്‍ നഷ്ടപ്പെട്ടു. അര മണിക്കൂര്‍ നീണ്ട താണ്ഡവത്തിനൊടുവില്‍ എല്ലാം ശേഖരിച്ച്‌ സംഘം സ്ഥലം വിടുകയായിരുന്നു. ബന്ധസ്ഥരായി കിടന്ന ഇവരെ ഒരു മുറിയിലാക്കി കതക്‌ അടച്ചാണ്‌ സംഘം സ്ഥലം വിട്ടത്‌.

ഏറെ സമയം കഴിഞ്ഞ്‌ സഹതാമസക്കാരന്‍ കണ്ണൂര്‍ കൊളപ്പ സ്വദേശി നാസര്‍ വന്നാണ്‌ ഇവരെ കെട്ടഴിച്ച്‌ മോചിപ്പിച്ചത്‌. ഉടന്‍ നസീം പൊലീസ്‌ സ്‌റ്റേഷനിലും കമ്പനിയുടമയെയും വിവരം അറിയിച്ചു. നിമിഷങ്ങള്‍ക്കകം പൊലീസ്‌ എത്തി മേല്‍ നടപടി സ്വീകരിച്ചു. രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടരുന്നു. അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ്‌ തങ്ങളെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്തിയെന്ന്‌ വെളിയമ്പ്ര സ്വദേശി റഫീഖ്‌ ?ഗള്‍ഫ്‌ മാധ്യമ?ത്തോട്‌ പറഞ്ഞു.
സംഘം കൊണ്ടുപോയ ഇഖാമകളും െ്രെഡവിങ്‌ ലൈസന്‍സുകളും മറ്റ്‌ രേഖകളും അന്ന്‌ രാത്രി നിരത്തില്‍നിന്ന്‌ കിട്ടിയിരുന്നു. എന്നാല്‍, അബൂബക്കറിന്‍െറ ഇഖാമയും െ്രെഡവിങ്‌ ലൈസന്‍സും അര്‍ഷദ്‌ എന്നയാളുടെ വാഹനത്തിന്‍െറ രജിസ്‌ട്രേഷന്‍ കാര്‍ഡും മാത്രം കിട്ടിയില്ല. ഇവയെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 0545192940 എന്ന നമ്പരില്‍ അറിയിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക