ഷിക്കാഗോ മലയാളി അസോസിയേഷന് വെള്ളപ്പൊക്ക ദുരിതാശ്വാസനിധി കൈമാറി
ജോഷി വള്ളിക്കളംPublished on 09 February, 2019
ഷിക്കാഗോ: വെള്ളപ്പൊക്ക കെടുതിക്കുശേഷമുള്ള മുഖ്യമന്ത്രിയുടെ കേരള
പുനരുദ്ധാരണ പദ്ധതിയിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷന് ഒരു ഫണ്ട് സമാഹരണം
നടത്തുകയുണ്ടായി. അതേ തുടര്‍ന്ന് സമാഹരിച്ച 18 ലക്ഷം രൂപ മുന്‍ പ്രസിഡന്റ്
രഞ്ചന്‍ ഏബ്രഹാം കേരളത്തില്‍ വച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്
കൈമാറി.
തത്സമയം കൊച്ചി എം.എല്‍.എ കെ.ജെ. മാക്സി സന്നിഹിതനായിരുന്നു. ഷിക്കാഗോ
മലയാളി അസോസിയേഷന്റെ ഈ ഫണ്ട് സമാഹരണത്തില്‍ സഹകരിച്ച ഏവര്‍ക്കും മുന്‍
പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം നന്ദി അര്‍പ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല