Image

ബസില്‍ നിന്ന്‌ തെറിച്ചുവീണ്‌ വൈദീകന്‍ മരിച്ചു

Published on 15 April, 2012
ബസില്‍ നിന്ന്‌ തെറിച്ചുവീണ്‌ വൈദീകന്‍ മരിച്ചു
അടിമാലി: അടിമാലി ദീപ്‌തിഭവന്‍ സിഎംഐ ആശ്രമാംഗം ഫാ.തോമസ്‌ കണ്ടത്തില്‍(70) ബസില്‍ നിന്ന്‌ തെറിച്ചുവീണ്‌ മരിച്ചു. കൊടുംവളവില്‍ ബസ്‌ പെട്ടെന്നു വളച്ചപ്പോഴാണ്‌ ഫാ.തോമസ്‌ റോഡില്‍ തെറിച്ചുവീണത്‌. ഇന്നലെ വൈകിട്ട്‌ 6.10 ന്‌ ഇഞ്ചിയാനിയിലാണ്‌ അപകടം. തലയനാട്ടെ കുടുംബവീട്ടിലേക്കു പോകാനായി തൊടുപുഴ നിന്നാണ്‌ സ്വകാര്യ ബസില്‍ കയറിയത്‌. തലയനാട്ടേക്കു ടിക്കറ്റെടുത്തെങ്കിലും തൊട്ടു മുന്‍പുള്ള ഇഞ്ചിയാനി സ്‌റ്റോപ്പിലാണ്‌ ആദ്യം ഇറങ്ങിയത്‌. സ്‌ഥലം തെറ്റിയെന്നു മനസ്സിലായ ഉടന്‍ ഇതേ ബസില്‍ തിരിച്ചു കയറി.

തലയനാടു സ്‌റ്റോപ്പിലെത്തുന്നതിനു മുന്‍പുള്ള വളവില്‍ വച്ച്‌ ബസ്‌ പെട്ടെന്ന്‌ വളച്ചെടുത്തപ്പോഴാണ്‌ തെറിച്ചുവീണത്‌. തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ ഫാ.തോമസിനെ ബസ്‌ ജീവനക്കാരുടെ സഹായത്തോടെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നേകാലോടെ മരിച്ചു. സംസ്‌കാരം ഇന്നു രണ്ടിനു വാഴക്കുളം കാര്‍മല്‍ ആശ്രമ ദേവാലയത്തില്‍. തൊടുപുഴ തലയനാട്‌ കണ്ടത്തില്‍ പരേതരായ സ്‌കറിയ എബ്രഹാം -അന്ന ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: അബ്രഹാം, ജോസഫ്‌, ദേവസ്യ, സിസ്‌റ്റര്‍ ജോയ്‌സ്‌, ബ്രിജീറ്റ്‌, ചിന്നക്കുട്ടി.

ബസ്‌ ജീവനക്കാരുടെ അശ്രദ്ധയാണ്‌ മരണത്തിനിടയാക്കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ബസിന്റെ ഡോര്‍ കെട്ടിവച്ചിരിക്കുകയായിരുന്നുവെന്നു പൊലീസ്‌ കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക