Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് നവയുവ സാരഥികള്‍

ശങ്കരന്‍കുട്ടി Published on 21 January, 2019
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് നവയുവ സാരഥികള്‍
 വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ മാഗിന്റെ 2019 ലേക്കുള്ള സാരഥികളായ മാര്‍ട്ടിന്‍ ജോണ്‍ -പ്രസിഡന്റ്, വിനോദ് വാസുദേവന്‍ -സെക്രട്ടറി, ആന്‍ഡ്രുസ് ജേക്കബ്- ട്രഷറര്‍, എന്നിവര്‍ ജനുവരി 20 ന്മാഗിന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ കൂടിയ പൊതുയോഗത്തില്‍ ചുമതലയേറ്റു.

പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീ.ജോഷ്വാ ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ്
ചെയര്‍മാന്‍ ശ്രീ ശശിധരന്‍ നായര്‍ എന്നിവര്‍ എല്ലാവിധ ശുഭാശംസളും നേര്‍ന്നു.

ഡോ. രഞ്ജിത്ത് പിള്ള- വൈസ് പ്രസിഡന്റ്, മാത്യൂസ് മുണ്ടക്കല്‍-ജോ. സെക്രട്ടറി, ഡോ.മനു ചാക്കോ-ജോ ട്രഷറാര്‍, മാത്യൂ പന്നപ്പാറ - സീനിയര്‍ സിറ്റിസണ്‍ ഫോറം,
റനി കവലയില്‍ -ഡയറക്ടര്‍, ഷിനു എബ്രഹാം - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, രമാ പിള്ള - വിമെന്‍സ് ചെയര്‍, മെവിന്‍ ജോണ്‍ - യൂത്ത് & സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍, ജോസ് കെ ജോണ്‍ മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍, പ്രമോദ് വര്‍ഗീസ് -പി  ആര്‍.ഒ. എന്നീ ഭാരവാഹികളെ നേരത്തേ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഇപ്പോള്‍ നടന്നു വരുന്ന കേരളാ ഹൗസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്നതാണ് ബോര്‍ഡിന്റെ പ്രഥമ പരിഗണന. കൂടുതല്‍ മലയാളികളെ മാഗിന്റെ അംഗങ്ങളാക്കുക,അംഗങ്ങളുടെ കുടുംബ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, വോളീ ബാള്‍, ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കുക, ഫണ്ട് റൈസിങ്ങ് പരിപാടികള്‍ സംഘടിപ്പിക്കുക, വെബ് സൈറ്റ് വിപുലീകരിക്കുക എന്നിവ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആയതിലേക്കു് സുമനസ്സുകളായ എല്ലാ
ഹൂസ്റ്റണ്‍ മലയാളികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും
സര്‍വ്വാത്മനാ ഉണ്ടാവേണം എന്ന് പുതിയ പ്രസിഡന്റ് ശ്രീ മാര്‍ട്ടിന്‍ ജോണ്‍ അഭ്യര്‍ധിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് നവയുവ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക