പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനുമായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്. 'ഡോക്ടര്‍ ലവ്' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയെങ്കിലും ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യ സജീവമായിരുന്നില്ല.
എന്നാല്‍ ചേച്ചി ദിവ്യയ്ക്കൊപ്പവും സ്വന്തമായും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.