ജീവിതം ഒരു കടങ്കഥ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
SAHITHYAM
18-Jan-2019
SAHITHYAM
18-Jan-2019

ഒരുവന്‍ പ്രഹേളികയിതു വിചിത്രം;
ഒരു യാത്രതന്‍ കഥയീ ജീവിതം
എങ്കിലും ഈ കടങ്കഥയതിന്‍ പിമ്പെ
എത്ര കാലങ്ങളായലയുന്നു ഞാന്‍;
ഒരു യാത്രതന്‍ കഥയീ ജീവിതം
എങ്കിലും ഈ കടങ്കഥയതിന്‍ പിമ്പെ
എത്ര കാലങ്ങളായലയുന്നു ഞാന്‍;
എവിടെ തുടങ്ങിയതെന്നറിയാതെ
എവിടെ ചെന്നെത്തുമെന്നറിയാതെ!
യാത്രയിതെപ്പോള്‍ തുടങ്ങിയെന്നൊരു നാള്‍
ആരോ എന്നോടു ചോദിച്ചീടവെ
അറിയില്ലെന്നു ഞാനുത്തരം നല്‍കി
അറിയില്ല എപ്പോള്‍ ചെന്നെത്തുമെന്നും !
ചില നേരത്തില്‍ ചിരിപ്പിക്കുന്നൊരീ കഥ
പലനേരവും കരയിച്ചിടുന്നു
തീഷ്ണമാം എന്‍ പ്രയത്‌നങ്ങള്‍ പലപ്പോഴും
തീരം കാണാതെ നല്കുന്നു ദുഖം!
നന്മയില്‍ ജീവിച്ചിടുന്നോരെന്തേ ചിലര്‍
തിന്മചെയ്‌തോരെപ്പോല്‍ ശിക്ഷയേല്പൂ
ദുഷ്ടതയേറെ ചെയ്തീടുവോര്‍ ഭൂമിയില്‍
കഷ്ടത കാണാതെ വാഴുന്നതെന്തേ!
സത്യവും ധര്‍മ്മവും ഈവിധം ക്ഷോണിയില്‍
തോല്കുന്നതെന്തേയെന്നോര്‍ത്തു ദുഖിക്കവെ
ആകുന്നു നിയതി തന്‍ നീതിയഗോചരം,
ആരോ ചൊല്ലീടുന്നശരീരി പോലെ!
എവിടെ ചെന്നെത്തുമെന്നറിയാതെ!
യാത്രയിതെപ്പോള്‍ തുടങ്ങിയെന്നൊരു നാള്‍
ആരോ എന്നോടു ചോദിച്ചീടവെ
അറിയില്ലെന്നു ഞാനുത്തരം നല്‍കി
അറിയില്ല എപ്പോള്‍ ചെന്നെത്തുമെന്നും !
ചില നേരത്തില്‍ ചിരിപ്പിക്കുന്നൊരീ കഥ
പലനേരവും കരയിച്ചിടുന്നു
തീഷ്ണമാം എന്‍ പ്രയത്‌നങ്ങള്‍ പലപ്പോഴും
തീരം കാണാതെ നല്കുന്നു ദുഖം!
നന്മയില്‍ ജീവിച്ചിടുന്നോരെന്തേ ചിലര്‍
തിന്മചെയ്‌തോരെപ്പോല്‍ ശിക്ഷയേല്പൂ
ദുഷ്ടതയേറെ ചെയ്തീടുവോര്‍ ഭൂമിയില്‍
കഷ്ടത കാണാതെ വാഴുന്നതെന്തേ!
സത്യവും ധര്‍മ്മവും ഈവിധം ക്ഷോണിയില്‍
തോല്കുന്നതെന്തേയെന്നോര്‍ത്തു ദുഖിക്കവെ
ആകുന്നു നിയതി തന്‍ നീതിയഗോചരം,
ആരോ ചൊല്ലീടുന്നശരീരി പോലെ!
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
you may get stranded in darkness in a deep forest of problems;
don't panic, stay cool & wait for the Dawn
And look up, you may find some shining Stars!!!!!!!!!!
കവിത വായിച്ച് പ്രോത്സാഹനം അറിയിച്ച ബഹുമാന്യരായ അമേരിക്കന്‍ മൊല്ലാക്ക, വിദ്യാധരന്‍, സുധീര്‍ പണിക്കവീട്ടില്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് , സ്നേഹംനിറഞ്ഞ മൊല്ലാക്കയോടൊരു വാക്ക്: അങ്ങയുടെ നിഷ്ക്കളങ്ക ഹൃദയത്തില്‍ നിന്ന് വന്ന അനുഗ്രഹ വാക്കുകള്‍ അവാര്‍ഡുകളേക്കാള്‍ വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. സ്നേഹത്തോടെ,
Dr. E.M. Poomottil