Image

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published on 18 January, 2019
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ശബരിമലയില്‍ 51 സ്‌ത്രകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക്‌ ശേഷം പിന്നീട്‌ രണ്ട്‌ യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു ഇതുവരെ സ്ഥിരീകരിച്ചിരുന്നത്‌.

എന്നാല്‍, സുപ്രീം കോടതിയില്‍ അറിയിച്ചത്‌ അനുസരിച്ച്‌ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ്‌ വ്യക്തമാക്കിയത്‌.

അതേസമയം, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക്‌ സുരക്ഷയൊരുക്കണമെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. ദര്‍ശനം നടത്തിയ 51 യുവതികള്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു.

ദര്‍ശനം നടത്തിയവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന്‌ സുപ്രീം കോടതി നിര്‍ദേശിച്ചു.

...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക