Image

ന്യൂയോര്‍ക്കില്‍ പ്രീ മാര്യേജ് കോഴ്‌സ് മാര്‍ച്ച് 22, 23, 24 തീയ്യതികളില്‍

ഷോളി കുമ്പിളുവേലി Published on 16 January, 2019
ന്യൂയോര്‍ക്കില്‍ പ്രീ മാര്യേജ് കോഴ്‌സ് മാര്‍ച്ച് 22, 23, 24 തീയ്യതികളില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍, വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്കായി പ്രീ മാര്യേജ് (PRE-CANA) കോഴ്‌സ് മാര്‍ച്ച് 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ ഒസിനിങ്ങിലുള്ള മരിയന്‍ഡെയില്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തുന്നു.

സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്തലേറ്റ് നേരിട്ട് നടത്തുന്ന ഈ കോഴ്‌സിന്റെ ഡയറക്ടര്‍ റവ ഫാ പോള്‍ ചാലിശ്ശേരിയാണ്. കൂടാതെ വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള വൈദികരും, ആത്മായരും ക്ലാസുകള്‍ നയിക്കുന്നു. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് ദിവസവും റിട്രീറ്റ് സെന്ററില്‍ താമസിച്ചുവേണം ക്ലാസുകളില്‍ സംബ്ബന്ധിക്കുവാന്‍. താമസവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.

നാട്ടിലോ, അമേരിക്കയിലോ വച്ച് വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സീറോ മലബാര്‍ യുവതീ യുവാക്കളും ഈ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി കപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ സിബിച്ചന്‍ മാമ്പള്ളിയെ ബന്ധപ്പെടുക. 

നമ്പര്‍-914 525 4013
email: mampillils@gmail.com
ഫാ ജോസ് കണ്ടത്തിക്കുടി (വികാരി)- 201 681 6021
ന്യൂയോര്‍ക്കില്‍ പ്രീ മാര്യേജ് കോഴ്‌സ് മാര്‍ച്ച് 22, 23, 24 തീയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക