Image

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിന്

Published on 06 January, 2019
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിന്
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാരത്തിന് ജോസി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം . മാതൃഭൂമി ചാനല്‍ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് മാധ്യമരത്‌ന പുരസ്‌കാരം,50,000 രൂപയും പ്രശംസാഫലകവും ലഭിക്കും.

ആദര്‍ശ് ഭവന കുഭകോണം, കോമണ്‍ വെല്‍ ത്ത് അഴിമതി , 2-ജി സ്‌പെക്ട്രം കേസിലെ അനില്‍ അം മ്പാനി പോലെയുള്ളവരുടെ പങ്ക്, പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകം അറിയുന്നത് ജോസിയുടെ റിപ്പോര്‍ട്ടിങ്ങുകളിലൂടെയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ശ്രദ്ധേയമായിരുന്നു. പുരസ്‌കാരങ്ങള്‍ ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര , സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 9 പേര്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .
മികച്ച പത്രപ്രവര്‍ത്തകന്‍ - വി.എസ് രാജേഷ് - കേരള കൗമുദി (അച്ചടി) , പി.ആര്‍ സുനില്‍- ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം ) ,മികച്ച സംവാദകന്‍ - എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി ടി.വി), മികച്ച വാര്‍ത്ത അവതാരകന്‍ - അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍), മികച്ച അന്വേഷണാല്‍മക വാര്‍ത്ത- എം.നിസാര്‍ - (മാധ്യമം) , മികച്ച ഫോട്ടോഗ്രാഫര്‍ - അരവിന്ദ് വേണുഗോപാല്‍ (മലയാള മനോരമ) , മികച്ച ഫീച്ചര്‍ - എ എസ് ശ്രീകുമാര്‍ , മികച്ച യുവ മാധ്യമപ്രവര്‍ത്തകന്‍ - അഖില്‍ അശോക് , മനോരമ ഓണ്‍ലൈന്‍ . 25000 രൂപയും പ്രശംസാഫലകവും ആണ് ഇവര്‍ക്ക് ലഭിക്കുക.

ഡോ: ഡി. ബാബു പോള്‍ , കെ.എം റോയ് , തോമസ് ജേക്കബ് , അലക്‌സാണ്ടര്‍ സാം , ഡോ: എം.വി പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരജേതാക്കളെ തെരെഞ്ഞെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക