Image

ലിസി ഫിലിപ്പ് കീന്‍ പ്രസിഡന്റ്, മോനി ജോണ്‍ - വൈസ് പ്രസിഡന്റ്, ജെയിന്‍ അലക്‌സാണ്ടര്‍- ബോര്‍ഡ് ചെയര്‍

ബിജു കൊട്ടാരക്കര Published on 06 January, 2019
ലിസി ഫിലിപ്പ്  കീന്‍ പ്രസിഡന്റ്, മോനി ജോണ്‍ - വൈസ് പ്രസിഡന്റ്,  ജെയിന്‍ അലക്‌സാണ്ടര്‍- ബോര്‍ഡ് ചെയര്‍
ന്യൂയോര്‍ക്ക് : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന്‍ (KEAN) ന്റെ 2019 ലേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഏഴ് വനിതകള്‍ നേത്രുത്ത സ്ഥാനത്ത് എത്തുന്നത്. വനിതകള്‍ക്ക് തുല്യ അവകാശം എന്ന ശബ്ദമുയരുന്ന ഈ കാലഘട്ടത്തില്‍ കീന്‍ ഒരു പടികൂടി കടന്ന് പ്രധാന സ്ഥാനങ്ങളില്‍ വനിതകളെ തിരഞ്ഞെടുത്ത് മലയാളി അസ്സോസിയേഷനുകള്‍ക്ക് ഒരു നല്ല മാതൃകയായി.

ലിസി ഫിലിപ്പ് - പ്രസിഡന്റ്
മോനി ജോണ്‍ - വൈസ് പ്രസിഡന്റ്
മനോജ് ജോണ്‍ - ജനറല്‍ സെക്രട്ടറി
സോജിമോന്‍ ജെയിംസ് - ജോ. സെക്രട്ടറി
ജോഫി മാത്യു - ട്രഷറാര്‍
ബീനാ ജെയിന്‍ - ജോ. ട്രഷറാര്‍
കോശി പ്രകാശ് - എക്‌സ് ഒഫീഷ്യോ
പ്രീതാ നമ്പ്യാര്‍ -ചാരിറ്റി & സ്‌കോളര്‍ഷിപ്പ്, അജിത് ചിറയില്‍ - പ്രൊഫഷണല്‍ അഫയേഴ്‌സ്, കെ.ജെ.ഗ്രിഗറി - ന്യൂസ് ലെറ്റര്‍ & പബ്ലിക്കേഷന്‍സ്, നീനാ സുധീര്‍ - സ്റ്റുഡന്റ് ഔട്ട് റീച്ച്, ബിജു ജോണ്‍ (ബിജു കൊട്ടാരക്കര) - പി.ആര്‍.ഒ, എല്‍ദോ പോള്‍ - കള്‍ച്ചറല്‍ അഫയേഴ്‌സ്, മാലിനി നായര്‍ - ജനറല്‍ അഫയേഴ്‌സ്, മെറി ജേക്കബ് - ഓഡിറ്റര്‍.

റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍.
ജേക്കബ് ഫിലിപ്പ് - വെസ്റ്റ് ചെസ്റ്റര്‍ & റോക്ക് ലാന്റ്, ഷിജിമോന്‍ മാത്യു - ന്യൂ ജേഴ്‌സി, റോയി തരകന്‍ - ന്യൂയോര്‍ക്ക് സിറ്റി & ലോങ്ങ് ഐലന്റ്.

ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍.
ചെയര്‍മാന്‍- ജെയിന്‍ അലക്‌സാണ്ടര്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോണ്‍, ഗീവര്‍ഗീസ് വര്‍ഗീസ്, പുതിയ മെമ്പര്‍മാര്‍: ജയിസണ്‍ അലക്‌സ്, ഷാജി കുര്യാക്കോസ്, റെജിമോന്‍ ഏബ്രഹാം

ഡിസംബര്‍ 8-ാം തീയതി ന്യൂയോര്‍ക്ക് ഓറഞ്ചുബര്‍ഗിലെ സിതാര്‍ പാലസ്സ് റെസ്റ്റോറന്റില്‍ പ്രസിഡന്റ് കോശി പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയില്‍ നോര്‍ത്ത് ഈസ്റ്റിലെ എല്ലാ ഭാഗത്തും നിന്നുമുള്ള എഞ്ചിനിയേര്‍സ് പങ്കെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ബെന്നി കുര്യന്‍, ഫിലിപ്പോസ് ഫിലിപ്പ്, ജെയിന്‍ അലക്‌സാണ്ടര്‍ ആയിരുന്നു ഇലക്ഷന്‍ കമ്മറ്റി. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയെ ജനറല്‍ സെക്രട്ടറി റെജിമോന്‍ എബ്രഹാമും ട്രസ്റ്റി ബോര്‍ഡിനു വേണ്ടി ഫിലിപ്പോസ് ഫിലപ്പും അഭിനന്ദിച്ചു. ട്രഷറാര്‍ നീന സുധീര്‍ 2018 ലെ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.

നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ പത്താം വര്‍ഷം പിന്നിടുന്ന കീന്‍ 501 C(3) അംഗീകാരമുള്ള സംഘടനയാണ്. കേരളത്തിലെ പ്രളയത്തില്‍ കൈത്താങ്ങായീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികള്‍ക്കും കീന്‍ കൈയ്യഴഞ്ഞു സഹായം ചെയ്തു. കേരളത്തിലെ നിര്‍ധനരായ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് കൊടുത്തും മറ്റും നാടിനോടുള്ള കടപ്പാട് മറക്കാത്ത ഒരുകൂട്ടം പ്രവാസി എന്‍ജിനിയേഴ്സ ആണ് കീനില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക.

ലിസി ഫിലിപ്പ് - 845-642-6206, മോനി ജോണ്‍ - 516-312-5709, മനോജ് ജോണ്‍ - 917-841-9043, ജോഫി മാത്യു - 973-723-3575, ജെയിന്‍ അലക്‌സാണ്ടര്‍ - 845-287-4258.
www.keanusa.org

ലിസി ഫിലിപ്പ്  കീന്‍ പ്രസിഡന്റ്, മോനി ജോണ്‍ - വൈസ് പ്രസിഡന്റ്,  ജെയിന്‍ അലക്‌സാണ്ടര്‍- ബോര്‍ഡ് ചെയര്‍
ലിസി ഫിലിപ്പ്  കീന്‍ പ്രസിഡന്റ്, മോനി ജോണ്‍ - വൈസ് പ്രസിഡന്റ്,  ജെയിന്‍ അലക്‌സാണ്ടര്‍- ബോര്‍ഡ് ചെയര്‍
Join WhatsApp News
Congratualations LIZI 2019-01-06 20:52:40
Congratulations and Best wishes to a very talented person.
You deserve it and wish you again all the best.- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക