ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ ന്യൂ
ജേഴ്‌സി ആസ്ഥാനമായുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) 2019
ലേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേൃന തിരഞ്ഞെടുത്തു.
ഡിസംബര്‍ 15 ശനിയാഴ്ച എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍
വച്ച് നടന്ന ആനുവല്‍ ജനറല്‍ ബോഡി ആണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ
തിരഞ്ഞെടുത്തത്. ജയന്‍ ജോസഫ് ആണ് പുതിയ പ്രസിഡന്റ്, ബൈജു വര്‍ഗീസ്
സെക്രട്ടറി, വിജേഷ് കാരാട്ട് ട്രഷറര്‍.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ദീപ്തി നായര്‍ , ജോയിന്റ് സെക്രട്ടറി
സഞ്ജീവ് കുമാര്‍ , ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, അജിത് പ്രഭാകര്‍
(ചാരിറ്റി അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍
അഫയേഴ്‌സ്), പ്രിന്‍സി ജോണ്‍ പള്ളത്ത് (യൂത്ത് അഫയേഴ്‌സ്) , പ്രീത
വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) മനോജ് ഫ്രാന്‍സിസ് (മീഡിയ ആന്‍ഡ്
കമ്മ്യൂണിക്കേഷന്‍) ജെയിംസ് ജോര്‍ജ് (എക്‌സ് ഒഫീഷ്യല്‍ ) എന്നിവര്‍ ആണ്
2019 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങള്‍, പുതിയ
ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയി റോയ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. പുതിയ ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ്
ആയി ജോണ്‍ വര്ഗീസ്, സണ്ണി വാളിപ്ലാക്കല്‍, സോഫി വില്‍സണ്‍, ജെയ്
കുളമ്പില്‍, റെജിമോന്‍ എബ്രഹാം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അലക്‌സ്
മാത്യു ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയി തുടരും.
അമേരിക്കന്‍ മലയാളികളുടെ സാമൂഹിക കൂട്ടായ്മകള്‍ക്ക് എന്നും പുത്തന്‍
മാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിക്കു
പോയ വര്‍ഷങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു നന്ദി പറഞ്ഞ പ്രസിഡന്റ്
ജയന്‍ ജോസഫ് ഈ വര്‍ഷവും എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി
അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ
നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്ടി ബോര്‍ഡ്
ചെയര്‍മാന്‍ റോയ് മാത്യു ആശംസിച്ച
വാര്‍ത്ത : ബൈജു വര്ഗീസ്/ മനോജ് ഫ്രാന്‍സിസ്.