Image

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച്ച.

ഷാജീ രാമപുരം Published on 01 January, 2019
തിരുവല്ല  അസോസിയേഷന്‍ ഓഫ് ഡാലസിന്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച്ച.
ഡാളസ് : തിരുവല്ല  അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 12മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച വൈകിട്ടു 5:30 ന്  പ്ലാനോയില്‍ലുള്ള മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ (Minerva Banquets, 3825 west spring Creek Parkway #206, Plano, Tx- 75023)  വെച്ച് നടത്തപ്പെടുന്നു.  

ഡാളസ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരിയും, പ്രഭാഷകനും ആയ റവ.മാത്യുജോസഫ്  ക്രിസ്തുമസ്  പുതുവത്സര സന്ദേശം നല്‍കും. പ്രസ്തുത ചടങ്ങിലേക്ക് തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .

കഴിഞ്ഞ 12 വര്‍ഷമായി ഡാളസില്‍ പ്രവര്‍ത്തിച്ചു വരുന്ന തിരുവല്ല അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും  മുന്‍പില്‍ നില്‍ക്കുന്ന ഒരു സംഘടനയാണ്. ജനുവരി ആദ്യത്തെ ആഴ്ചയില്‍ പ്രളയ കെടുതി ബാധിച്ച 10 കുടുംബങ്ങള്‍ക്ക്  തിരുവല്ലായില്‍ വെച്ചു നടത്തപ്പെടുന്ന ചടങ്ങില്‍  പ്രസിഡന്റ് ജെ പി ജോണിന്റെ നേതൃത്വത്തില്‍ ധനസഹായം നല്കുന്നു. സംഘടനയുടെ രക്ഷാധികാരിയായ തിരുവല്ലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ചെറിയാന്‍ പോളച്ചിറക്കല്‍, അഡ്വ.വര്‍ഗീസ് മാമ്മന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജനുവരി ആറിന് വൈകിട്ട് നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷത്തില്‍ ഡാളസിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്നതോടൊപ്പം, വിവിധ കലാപരിപാടികളും, ഡിന്നറും ഉണ്ടായിരിക്കുന്നതാണന്ന് സെക്രട്ടറി ബിജു വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെ.പി ജോണ്‍ 214 717 0184
സുനില്‍ തലവടി  214 543 7556
തോമസ് എബ്രഹാം (എബി)  817 714 0535
മാത്യു സാമുവേല്‍  972 890 7023
സോണി ജേക്കബ്  469 767 3434
സുനു മാത്യു  682 560 9642
ബിജു വര്‍ഗീസ്  214 208 6078

തിരുവല്ല  അസോസിയേഷന്‍ ഓഫ് ഡാലസിന്റെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 6 ഞായാറാഴ്ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക