അബ്ബാസിയ : കേരള അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കെ.സി. പിള്ള അനുസ്മരണം വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന ഏഴാമതു അനുസ്മരണ പരിപാടിയില്‍ ഈ വര്‍ഷത്തെ കെ.സി. പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവും കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.
കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴയകാല നാടക സിനിമാ ഗാനങ്ങളെ കോര്‍ത്തിണക്കി കുവൈറ്റിലെ പ്രശസ്ത കലാകാരന്‍ ബിജു തിക്കോടിയുടെ നേതൃത്വത്തില്‍ ഗാനസന്ധ്യ ഉണ്ടാവും. വാര്‍ത്ത സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാഹിന്‍ ചിറയിന്‍കീഴ്, സെക്രട്ടറി പ്രവീണ്‍ നന്തിലത്ത്, ജനറല്‍ കോഡിനേറ്റര്‍ ശ്രീംലാല്‍ മുരളി, ജോയിന്റ് കോഓഡിനേറ്റര്‍ ഉണ്ണി താമരാല്‍ എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍