Image

കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തേജീന്ദര്‍ സിംഗ്

Published on 10 April, 2012
കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തേജീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ കരസേനാ മേധാവിക്ക് താന്‍ കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ്. ഇക്കാര്യത്തില്‍ സൈനികമേധാവിക്കും മറ്റ് നാല് പേര്‍ക്കുമെതിരേ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ തെളിവ് നല്‍കുകയായിരുന്നു തേജീന്ദര്‍ സിംഗ്. കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് തേജീന്ദര്‍ സിംഗ് പറഞ്ഞു.

ആരോപണങ്ങളില്‍ അടിസ്ഥാനമുണ്‌ടോയെന്ന് പരിശോധിക്കാന്‍ തെളിവെടുപ്പിനാണ് തേജീന്ദര്‍ സിംഗിനെ കോടതി വിളിച്ചുവരുത്തിയത്. മാര്‍ച്ച് ഒന്നിനും നാലിനുമിടയില്‍ ഇത് സംബന്ധിച്ച് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തേജീന്ദര്‍ കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് അഞ്ചിന് തന്റെ പേരെടുത്ത് പരാമര്‍ശിച്ച് പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയതായും തേജീന്ദര്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികളായവരെ വിളിച്ചുവരുത്തണമെന്ന തേജീന്ദറിന്റെ ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനായി കോടതി ഈ മാസം 21 ലേക്ക് കേസ് മാറ്റി.

14 കോടി രൂപ തനിക്ക് തേജീന്ദര്‍ സിംഗ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു സൈനിക മേധാവി ജനറല്‍ വി.കെ. സിംഗിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക