Image

അഞ്ചാം മന്ത്രി: രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

Published on 10 April, 2012
അഞ്ചാം മന്ത്രി: രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് വ്യക്തതവരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രാവിലെ കണ്ണൂരില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

അഞ്ചാം മന്ത്രിയില്ലെന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ലീഗ് അണികള്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധപ്രകടനങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ അറിവോടയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ഇന്നു ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം സാധാരണം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക