Image

പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി

Published on 09 April, 2012
പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം.പിയും സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി.എന്‍.ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍.
സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു.

സി.ദിവാകരന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടി രണ്ടുപക്ഷങ്ങളായി സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹകസമിതി യോഗത്തിലും നേതാക്കള്‍ ചേരിതിരിഞ്ഞത് സെക്രട്ടറിയെ നിശ്ചയിക്കാനുള്ള തീരുമാനം വൈകിപ്പിച്ചു. അതിനിടെ ചില അംഗങ്ങള്‍ കെ.ഇ.ഇസ്മയിലിനെ പിന്തുണച്ച് രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.

മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ പന്ന്യന്‍ രവീന്ദ്രനെ നിശ്ചയിച്ചത്. അസി.സെക്രട്ടറിയായിരുന്ന സി.എന്‍. ചന്ദ്രനെ അതേസ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും കെ.ഇ.ഇസ്മയിലിന് പകരം പ്രകാശ്ബാബുവിനെ അസി.സെക്രട്ടറിയാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുന്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍, ഡി.രാജ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സി.കെ.ചന്ദ്രപ്പന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക