Image

കൊല്‍ക്കാത്തയില്‍ കെട്ടിടത്തില്‍ സ്‌ഫോടനം: രണ്ടു മരണം

Published on 09 April, 2012
കൊല്‍ക്കാത്തയില്‍ കെട്ടിടത്തില്‍ സ്‌ഫോടനം: രണ്ടു മരണം
കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ കെട്ടിടത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ പതിനഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. മെറ്റിയാബ്രുസ്‌ പ്രദേശത്തെ കെട്ടിടത്തിലാണ്‌ ഇന്നലെ രാത്രി ഒന്‍പതുമണിയോടെ സ്‌ഫോടനമുണ്‌ടായത്‌. ഉഗ്രസ്‌ഫോടനമാണ്‌ ഉണ്‌ടായതെന്ന്‌ പോലീസ്‌ പറഞ്ഞു. കെട്ടിടത്തിന്റെ ഒരു വലിയഭാഗം സ്‌ഫോടനത്തില്‍ തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി. ബോംബ്‌ സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും സ്‌ഥലത്ത്‌ പരിശോധന നടത്തി.രണ്‌ടുപേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക