Image

യുവരാജ് ഇന്ത്യയില്‍ തിരിച്ചെത്തി

Published on 08 April, 2012
യുവരാജ് ഇന്ത്യയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: യുഎസില്‍ അര്‍ബുദരോഗ ചികില്‍സയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ പത്തുമണിയോടെയാണ് യുവരാജ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

യുവരാജിനെ സ്വീകരിക്കാനായി ആരാധകരുടെ വന്‍നിര തന്നെ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
യുവരാജിന്റെ അമ്മ ഷബ്‌നവും അദ്ദേഹത്തെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തി യുവരാജ് ബുധനാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു.


ശ്വസകോശാര്‍ബുദത്തിന് യുഎസിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യുവരാജ് ചികില്‍സ തേടിയത്. ചികിത്സയ്ക്കിടെ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ യുവരാജിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് യുവരാജിനെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക