Image

വിഷു ഉത്സവം: ശബരിമല നട ചൊവ്വാഴ്‌ച തുറക്കും

Published on 08 April, 2012
വിഷു ഉത്സവം: ശബരിമല നട ചൊവ്വാഴ്‌ച തുറക്കും
ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രം ചൊവ്വഴ്‌ച തുറക്കും. വൈകുന്നേരം 5.30ന്‌ തുറന്ന്‌ 18-ന്‌ രാത്രി പത്തിന്‌ അടയ്‌ക്കും. 14-നാണ്‌ മേടവിഷു. അന്നു രാവിലെ നടതുറന്ന്‌ കണി കാണിയ്‌ക്കും. തുടര്‍ന്ന്‌ ഭക്തജനങ്ങള്‍ക്ക്‌ വിഷുക്കണി ദര്‍ശനത്തിന്‌ അവസരം ഒരുക്കും. 11 മുതല്‍ 18 വരെ പതിവു പൂജകളായ ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്‌ക്ക്‌ പുറമേ വിശേഷാല്‍ പൂജകളായ ഉദയാസ്‌തമനപൂജയും പടിപൂജയും ഉണ്‌ടായിരിക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകവും നടത്താം. ശബരിമല തന്ത്രിയും ശബരിമല, മാളികപ്പുറം, പമ്പ എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരും ഭക്തജനങ്ങള്‍ക്ക്‌ വിഷുക്കൈനീട്ടമായി നാണയത്തുട്ടുകള്‍ നല്‌കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക