Image

സി.പി.എമ്മില്‍ നിന്ന് വിടുന്നവര്‍ ബി.ജെ.പി.യിലേക്ക് വരുന്നില്ല

Published on 08 April, 2012
സി.പി.എമ്മില്‍ നിന്ന് വിടുന്നവര്‍ ബി.ജെ.പി.യിലേക്ക് വരുന്നില്ല
സി.പി.എമ്മില്‍ നിന്ന് നേതാക്കന്മാരും അണികളും കൊഴിഞ്ഞുപോകുന്നതിനെ തുടര്‍ന്നുള്ള രാഷ്ട്രീയസാഹചര്യം അനുകൂലമാക്കാനുള്ള ശ്രമം വേണമെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ പരിഗണിക്കേണ്ട രാഷ്ട്രീയനയരേഖയുടെ കരട് ചര്‍ച്ച ചെയ്തു.

സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദന് ശേഷം ജനകീയമുഖമുള്ള നേതാക്കന്മാരില്ലെന്ന് ബി.ജെ.പി. വിലയിരുത്തുന്നു. പാര്‍ട്ടി വിടുന്നവര്‍ ബി.ജെ.പി.യിലേക്ക് വരുന്നില്ല. പകരം അവര്‍ കോണ്‍ഗ്രസ്സിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസ്സിന് വേണ്ടാതാകുമ്പോള്‍ അവര്‍ വീണ്ടും സി.പി.എമ്മിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുകയാണെന്നും യോഗം വിലയിരുത്തി.

ആറുമുതല്‍ ഏഴു ശതമാനം വരെ വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടുതല്‍ കിട്ടാനുള്ള ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുണ്ടാകണം. ഹൈന്ദവരിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഇപ്പോള്‍ സി.പി.എമ്മിലേക്ക് പോകുന്ന വോട്ടുകള്‍ ബി.ജെ.പി. പിടിക്കണം. ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള 90 മണ്ഡലങ്ങളില്‍ ബി.ജെ.പി. ഏറെ പിന്നിലാണെന്ന് കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക