Image

മന്‍മോഹന്‍- സര്‍ദാരി ചര്‍ച്ചകള്‍ ക്രിയാത്മകം

Published on 08 April, 2012
മന്‍മോഹന്‍- സര്‍ദാരി ചര്‍ച്ചകള്‍ ക്രിയാത്മകം

ന്യുദല്‍ഹി: ഏകദിന സന്ദര്‍ശനത്തിനെത്തിയ  പാകിസ്താന്‍ പ്രധാനമന്ത്രി  സര്‍ദാരിയുമായി നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഉഭയകക്ഷി ബന്ധങ്ങളില്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള പല പ്രശ്നങ്ങളെയും പ്രായോഗികബുദ്ധിയോടെ സമീപിക്കാന്‍ തീരുമാനിച്ചതായും ഇരുവരും വ്യക്തമാക്കി.  

പാക് സന്ദര്‍ശനത്തിന്  മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും സര്‍ദാരി അറിയിച്ചു. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ സര്‍ദാരി ദല്‍ഹിയിലെ സെവന്‍ റേസ് കോഴ്സ് വസതിയില്‍ പ്രധാനമന്ത്രി നല്‍കിയ ഉച്ചവിരുന്നിന് ശേഷം നടത്തിയ ഹ്രസ്വ ചര്‍ച്ചയിലാണ് മന്‍മോഹന്‍ സിങിനെ പാക്കിസ്താനിലേക്ക് ക്ഷണിച്ചത്. നിശ്ചയിച്ചതിലും ഒരു മണിക്കൂറോളം വൈകിയെത്തിയ സര്‍ദാരി ചര്‍ച്ചകളും കൂടിക്കാഴ്ചകളും വെട്ടിച്ചുരുക്കുകയായിരുന്നു.

സോണിയാഗാന്ധിയും പ്രധനാമന്ത്രിയുടെ ഉച്ച വിരുന്നില്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയത്തതില്‍ ഖേദം പ്രകടിപ്പിച്ച് അവര്‍  അവര്‍ എഴുത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങള്‍ക്ക് പരസ്പരം ഒത്തിരി പഠിക്കാനുണ്ടെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പ്രധാനമന്ത്രിയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററില്‍ കുറിച്ചതാണിത്.  പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ അജ്മീര്‍ സന്ദര്‍ശക സംഘത്തിലെ അംഗമാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി .  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക് സംഘത്തിന് നല്‍കുന്ന ഉച്ച വിരുന്നിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

2007ല്‍ മാതാവ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷമാണ് ബിലാവല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ അവരോധിക്കപെടുന്നത്. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേ 19ാം വയസിലാണ് ഇത്. കഴിഞ്ഞ വര്‍ഷത്തോടെ പാക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ബിലാവല്‍ തീരുമാനിച്ചിരുന്നു.

മന്‍മോഹന്‍- സര്‍ദാരി ചര്‍ച്ചകള്‍ ക്രിയാത്മകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക