Image

തെരഞ്ഞെടുപ്പ്‌ തോല്‍വി പഠിക്കാന്‍ ആന്റണി കമ്മിറ്റി

Published on 07 April, 2012
തെരഞ്ഞെടുപ്പ്‌ തോല്‍വി പഠിക്കാന്‍ ആന്റണി കമ്മിറ്റി
ന്യൂഡല്‍ഹി: പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌ നിയമസഭകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പ്‌ പരാജയം പഠിക്കാന്‍ ആന്റണി അധ്യക്ഷനായ ഉന്നതതലസമിതി. സമിതിയില്‍ കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ എന്നിവരും അംഗങ്ങളാണ്‌.

പരാജയകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ യു.പി.യില്‍ വിജയിച്ചവര്‍, പാര്‍ട്ടി നേതാക്കള്‍, എം.പി.മാര്‍ എന്നിവരുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. 20 ശതമാനത്തിലേറെ വോട്ടുകളും 125 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി 28 സീറ്റുകളിലൊതുങ്ങി.

വിജയ സാധ്യതയുണ്ടായിട്ടും ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്കേറ്റ പരാജയവും സമിതി പരിശോധിക്കും.റിപ്പോര്‍ട്ട്‌ ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ സമര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക