Image

ഇന്ന് ഈസ്റ്റര്‍

Published on 07 April, 2012
ഇന്ന് ഈസ്റ്റര്‍
മരണത്തെ ജയിച്ചടക്കി ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ (ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുന്നു.) പതിവുപോലെ ദേവാലയങ്ങളില്‍ പാതിര കുര്‍ബാനയും ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കരണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു. വിജയാഹഌദത്തിന്റെ ഭാഗമായി ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപവും വഹിച്ചുള്ള പ്രദക്ഷിണവും ചില ദേവാലയങ്ങളില്‍ നടന്നു. 

ഉയര്‍പ്പിനായി അമ്പതു ദിവസം നീണ്ടുനിന്ന വിശ്വാസികളുടെ ത്യാഗത്തിന്റെയും നോമ്പിന്റെയും സമര്‍പ്പണം കൂടിയാണ് ഇന്ന്. മത്സ്യ മാംസാദികളും മദ്യവും ആഡംബരങ്ങളും വെടിഞ്ഞ് അവയെല്ലാം കര്‍ത്താവിന്റെ കുരിശിനോട് ചേര്‍ന്ന് സമര്‍പ്പിച്ചവര്‍ക്ക് ഇന്ന് നോമ്പ് തുറക്കലിന്റെ ചടങ്ങും ഉണ്ടാകും. 

ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഭവനങ്ങളില്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഒരുമിച്ചു കൂടിയുള്ള വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണത്തില്‍ തുടങ്ങുന്ന ആഘോഷം ഇന്ന് രാവ് ഏറുവോളം നീണ്ടുനില്‍ക്കും. ബന്ധുമിത്രാദികള്‍ക്ക് ആശംസകള്‍ കൈമാറാനും ഭവനങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം കൂടിയാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക