Image

12 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു

Published on 06 November, 2018
12 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു
 

ലണ്ടന്‍: ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി വെളിപ്പെടുത്തല്‍. 12 കോടി ഉപയോക്താക്കളുടെ അക്കൗണ്ടും സ്വകാര്യസന്ദേശങ്ങളുമാണ് ഇക്കുറി ചോര്‍ത്തപ്പെട്ടിരിക്കുന്നത്. 81,000 അക്കൗണ്ടുകളിലെ സ്വകാര്യസന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ വില്പനയ്ക്ക് വച്ചിട്ടുള്ളതായുമാണ് കണ്ടെത്തല്‍. 

യുക്രയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളാണ് ചോര്‍ന്നതില്‍ ഭൂരിഭാഗവും. ബ്രസീല്‍, യുകെ., യുഎസ്. എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളും ചോര്‍ന്നിട്ടുണ്ട്. 65 പൈസ (10 സെന്റ്) നിരക്കിലാണ് ഓരോ അക്കൗണ്ടണ്ട് വിവരങ്ങളും ഹാക്കര്‍മാര്‍ വില്പനക്ക് വച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വില്പനയ്ക്ക് എന്ന് പരസ്യം പിന്‍വലിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് ആദ്യം വിവരച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. എഫ്ബി സെയ്‌ലര്‍ എന്ന പേരിലുള്ളയാളാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്പനയ്ക്കുണ്ടെന്നും 12 കോടിയോളം പേരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും സാമൂഹികമാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. ഇത്തരത്തിലുള്ള 81,000 പേരുടെ വിവരങ്ങള്‍ ഇവരുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍, ഹാക്കിംഗ് തങ്ങളുടെ സുരക്ഷാസംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്നും കൂടുതല്‍ അക്കൗണ്ടുകളെ വിവരച്ചോര്‍ച്ച ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക