Image

കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് തിരുമേനിക്കു വിയന്നയില്‍ സ്വീകരണം

Published on 30 October, 2018
കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് തിരുമേനിക്കു വിയന്നയില്‍ സ്വീകരണം
 വിയന്ന: പ്രഥമ ശ്ലൈഹിക സന്ദര്‍ശനത്തിനായി വിയന്നയിലെത്തിയ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയ്ക്ക് മലയാളി സമൂഹം സ്‌നോഹാജ്വലമായ വരവേല്‍പ്പു നല്‍കി. 

ദിവ്യബലിയ്ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകിരിച്ചു പൂച്ചെണ്ടുകള്‍ നല്‍കി തിരുമേനിയെ ആദരിച്ചു. ഓസ്ട്രിയയിലെ വത്തിക്കാന്‍ എംബസിയില്‍ നിന്നും ഫ്രെസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടിയില്‍ മറ്റു വിശിഷ്ട വ്യക്തികള്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തു. സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിനു തിരുമേനി നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നിലും എല്ലാവരും പങ്കെടുത്തു. വികാരി ഫാ. തോമസ് പ്രസോബാ ഒഐസി, ട്രസ്റ്റി പ്രിന്‍സ് പത്തിപറന്പില്‍ മുതലായവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ചാക്കോച്ചന്‍ മലയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക