Image

ജര്‍മ്മന്‍ റെയില്‍വേ ടിക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു

ജോര്‍ജ് ജോണ്‍ Published on 30 October, 2018
ജര്‍മ്മന്‍ റെയില്‍വേ ടിക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ റെയില്‍വേ ടിക്കറ്റും പരിശോധനയും സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു. ഇങ്ങനെ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ നടപ്പാക്കുന്ന റെയില്‍വേ ടിക്കറ്റും പരിശോധനയും കൊണ്ട് ജോലിക്കാരെ കുറയ്ക്കാനും, ചിലവ് കുറയ്ക്കാനും സാധിക്കും. മൊബൈല്‍ ഫോണിലൂടെ റെയില്‍ ടിക്കറ്റ് ബുക്കു ചെയ്തിട്ട് യാത്രക്കുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാനും, ടിക്കറ്റ് സ്വയം റെയില്‍ ആപ്പിലൂടെ സാധൂകരിക്കുകയും ചെയ്യാം. ഇങ്ങനെ ടിക്കറ്റ് പരിശോധകരെയും, ടിക്കറ്റ് കൗണ്ടറുകളും ഒഴിവാക്കുന്നു.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വേയുടെ ആപ്പിലൂടെ നമ്പര്‍ കൊടുത്ത് സാധൂകരിക്കാം. ജര്‍മ്മന്‍ വാരാന്ത്യ ടിക്കറ്റ്, പല രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്ന സംയുക്ത ടിക്കറ്റ്, ഗ്രൂപ്പ് ടിക്കറ്റ് എന്നിവ സ്വയം ഈ റെയില്‍വേ ആപ്പിലൂടെ സാധൂകരിക്കാം. അതുപോലെ ട്രെയിന്‍ പുറപ്പെടുന്നത് മുതല്‍ ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുന്നതുവരെയുള്ള വിവരങ്ങള്‍, വൈകുകയാണെങ്കില്‍ അതിന്റെ കാരണം എന്നിവ റെയില്‍വേ ആപ്പിലൂടെ യാത്രക്കാരന് സ്മാര്‍ട്ട് ഫോണിലൂടെ ലഭിക്കും. ഈ സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ റെയിവേ വക്താവ് പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാന്‍ വയ്യാത്ത യാത്രക്കാര്‍ക്ക് കുടുബത്തിലെ ഏത് അംഗത്തിന്റേയോ, സുഹ്യുത്തുക്കളയുടെയോ സ്മാര്‍ട്ട് ഫോണിലെ റെയില്‍ ആപ്പിലൂടെ ഇത് ചെയ്യാം. 

ജര്‍മ്മന്‍ റെയില്‍വേ ടിക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ ആക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക