Image

ശീതകാല സമയമാറ്റം മൊറോക്കോ അവസാനിപ്പിച്ചു

Published on 27 October, 2018
ശീതകാല സമയമാറ്റം മൊറോക്കോ അവസാനിപ്പിച്ചു
റാബത്: ശൈത്യകാലത്ത് ഘടികാരങ്ങളുടെ സമയം ഒരു മണിക്കൂര്‍ നേരത്തെയാക്കുന്ന സന്പ്രദായം മൊറോക്കോ അവസാനിപ്പിച്ചു. ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ഒരു മണിക്കൂര്‍ മുന്നിലാണ് മൊറോക്കോയിലെ സാധാരണ സമയം. ഇനി ശീതകാലത്തും ഇങ്ങനെ സമയമാറ്റം തുടരും. 

ശീതകാല സമയമാറ്റം പിന്തുടരുന്ന രാജ്യങ്ങള്‍ ഒക്ടോബര്‍ 28നാണ് എല്ലാ വര്‍ഷവും ചെയ്യുന്നത്. ഈ വര്‍ഷം ഇതിനു തൊട്ടു മുന്‍പാണ് ഇത്തരം സന്പ്രദായം അവസാനിപ്പിക്കുന്നതായി മൊറോക്കോ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഫ്രിക്കയിലും ഏഷ്യയിലും ഈ രീതി പിന്തുടര്‍ന്നു വന്ന രാജ്യങ്ങള്‍ മിക്കതും വളരെ മുന്‍പു തന്നെ ഇത് അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനും ഇത് അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്. ഈ വര്‍ഷത്തേതായിരിക്കും യൂറോപ്പിലെ അവസാന സമയമാറ്റമെന്നാണ് കരുതപ്പെടുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക