Image

ഒഐസിസി അയര്‍ലന്‍ഡ് മേഖല കമ്മിറ്റികള്‍ രൂപീകരിക്കുന്നു

Published on 23 October, 2018
ഒഐസിസി അയര്‍ലന്‍ഡ് മേഖല കമ്മിറ്റികള്‍ രൂപീകരിക്കുന്നു

ഡബ്ലിന്‍ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) അയര്‍ലന്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മിറ്റികള്‍ രൂപീകരിക്കുന്നു.

2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അയര്‍ലന്‍ഡിലെ ഇന്ത്യക്കാരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളെ ഒപ്പംനിര്‍ത്തി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നതാണ് ഒഐസിസി ലക്ഷ്യമിടുന്നത്.

മേഖല കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ചുമതലകള്‍ പുനഃസംഘടിപ്പിച്ച കമ്മിറ്റിയില്‍ നിന്നും ജോര്‍ജ് വര്‍ഗീസ് (വാട്ടര്‍ഫോര്‍ഡ്), വിനോയ് പനച്ചിക്കല്‍(ദ്രോഗ്‌ഹെഡ) എന്നിവരെ നിയോഗിച്ചു. 

മുന്‍ കെഎസ് യു നേതാവും എംജി യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് മെംബറുമാണ് ജോര്‍ജ് വര്‍ഗീസ്. മുന്‍ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് നേതാവും പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാണ് വിനോയ് പനച്ചിക്കല്‍. 

വിവരങ്ങള്‍ക്ക്: 0877888374, 0894186869, 0892115979.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക